എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തും: മന്ത്രി ജലീല്‍
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് സര്‍ജന്‍സി എന്നതു പോലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.
തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കിന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്തണം. അടുത്ത വര്‍ഷം മുതല്‍ ഇതു നടപ്പാക്കാനാണ് ഉദേശിക്കുന്നത്. പലപ്പോഴും നമ്മുടെ യുവാക്കള്‍ അന്യനാടുകളിലാണ് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിനുതകുന്ന ഭൗതികസാഹചര്യങ്ങള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനം തുടരുന്ന ട്രെസ്റ്റ് പാര്‍ക്ക് ഇതിന് പരിഹാരമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രെസ്റ്റ് പാര്‍ക്ക് ചെയര്‍മാന്‍ ഡോ. ഗംഗന്‍ പ്രതാപ് സ്വാഗതം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. ഇന്ദിരാ ദേവി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി ജിജി, ആനന്ദ് ബാരിയ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."