HOME
DETAILS
MAL
പൊലിസിനെ ചോദ്യംചെയ്ത് മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: തലസ്ഥാനത്തെ കലാപത്തില്‍ ഡല്‍ഹി പൊലിസിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രംഗത്ത്. അക്രമികള്‍ക്കെതിരേ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കേയാണിത്.
പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിന് പൊലിസ് നടപടിയെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സമരങ്ങള്‍ തുടരുമെന്നാണ് തനിക്കു തോന്നുന്നതെന്നും വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ ഡല്‍ഹി പൊലിസിനെ നിയന്ത്രിക്കുന്നവര്‍ ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നതു വ്യക്തമാണെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."