കൊണ്ടോട്ടി നഗരസഭയില്‍ സെക്രട്ടറിയായില്ല
കൊണ്ടോട്ടി: ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയിലായ കൊണ്ടോട്ടി നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കാന്‍ നടപടിയായില്ല. സി.പി.എമ്മിനു ഭരണപങ്കാളിത്തമുണ്ടായിട്ടും നഗരസഭയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന തുടരുന്നതു ദുരിതമാകുകയാണ്. 14 നഗരസഭകളില്‍ പുതുതായി സെക്രട്ടറിമാരെ നിയമിച്ചെങ്കിലും കൊണ്ടോട്ടി നഗരസഭയില്‍ മാത്രം സെക്രട്ടറിയെ നിയമിക്കാനായിട്ടില്ല. കൊണ്ടോട്ടിക്കൊപ്പം നഗരസഭയാക്കിയ ഫറോക്കിനുവരെ സെക്രട്ടറിയെ നല്‍കിയപ്പോഴാണ് കൊണ്ടോട്ടിയെ തഴയുന്നത്. ജില്ലയില്‍ കോട്ടയ്ക്കല്‍, നിലമ്പൂര്‍, വളാഞ്ചേരി നഗരസഭകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട്. നഗരസഭാധികൃതര്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൊണ്ടോട്ടിക്കു സെക്രട്ടറിയെ ലഭിച്ചിട്ടില്ല.കൊണ്ടോട്ടിയില്‍ സെക്രട്ടറി അടക്കം എട്ടുപേര്‍ സ്ഥലം മാറിപ്പോയപ്പോള്‍ മൂന്ന് പേരാണ് തിരികെയെത്തിയത്. വാര്‍ഷിക പദ്ധതി നടത്തിപ്പും ദൈനംദിന പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് നഗരസഭയുണ്ടാക്കിയത്. കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നാണ് നഗരസഭ ഭരിക്കുന്നത്. നിലവില്‍ അധ്യക്ഷസ്ഥാനം കോണ്ഗ്രിനാണ്. വൈകാതെ ചെയര്മാന് സ്ഥാനം സി.പി.എം ഏറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."