പരപ്പനങ്ങാടിയില്‍ ഹോട്ടലില്‍ കവര്‍ച്ച; രണ്ട് നേര്ച്ചപ്പെട്ടികളും 22,000 രൂപയും കവര്‍ന്നു
പരപ്പനങ്ങാടി: നഗരമധ്യത്തിലെ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച. എ.സി കോംപ്ലക്സിലെ റെഡ്റോസ് ഹോട്ടലിലാണ് കവര്‍ച്ച നടന്നത്. കടയുടെ പിറകുവശത്തെ മതില് കുത്തിത്തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്.
പണം സ്വരൂപിച്ചിരുന്ന രണ്ടു നേര്ച്ചപ്പെട്ടികളും ക്യാഷ് കൗണ്ടറില്‍നിന്ന് 22,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്. ഹോട്ടലിലെ സി.സി.ടി.വി കാമറയുടെ രംഗങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്ക്കും കവര്‍ന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഹോട്ടലടച്ച ശേഷമായിരുന്നു കവര്‍ച്ച. രാത്രി ഒന്നേകാലോടെ തൊട്ടടുത്ത ബുക് സ്റ്റാളിന്റെ സി.സി.ടി.വി കാമറിയില്‍ മോഷ്ടാവിന്റേതെന്നു കരുതുന്ന ചിത്രം പതിഞ്ഞിട്ടുണ്ട്.
രണ്ടു കൈകളിലും ഉറ ധരിച്ച ഒരാള്‍ ഹോട്ടലിന്റെ മുന്‍വശത്തു നിരീക്ഷണം നടത്തി തിരിച്ചുപോകുന്ന ദൃശ്യമാണ് പതിഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെ ഹോട്ടല്‍ തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. പരപ്പനങ്ങാടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളുടെ പുത്തരിക്കലിലെ താമസ സ്ഥലത്തുനിന്നു നാലു മൊബൈല്‍ ഫോണുകളും കവര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."