കാട്ടിക്കരകുന്ന് അങ്കണവാടിക്ക് എന്നുവൈദ്യുതി കണക്ഷന്‍ കിട്ടും
മാള: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള കാട്ടിക്കരകുന്ന് 141-ാം നമ്പര്‍ അങ്കണനവാടിയിലെ കുട്ടികളുടെ വൈദ്യുതി കണക്ഷനായുള്ള കാത്തിരിപ്പ് നീളുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞിട്ടും കാട്ടിക്കരകുന്ന് അങ്കണവാടിയിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. വയറിങും പ്ലബിങും കഴിഞ്ഞിട്ട് മാസങ്ങളായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ കുട്ടികളും ജീവനക്കാരും ദുരിതത്തിലാണ്.
വേനല്‍ ആവുന്നതൊടെ രൂക്ഷമായ ചൂട് സഹിക്കേണ്ട ദുരവസ്ഥയിലാണ് കുരുന്നുകള്‍. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് വേണ്ടി കഴിഞ്ഞ വര്‍ഷമാണ് പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മാണം നടത്തിയത്. മുന്‍ പഞ്ചായത്ത് മെംബറുടെ കാലത്താണ് അങ്കണവാടിക്ക് സ്വന്തം സ്ഥലം വാങ്ങുന്നതിനായി ഉദാരമതികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് പ്രവര്‍ത്തനം നടത്തിയത്. ഇതിന്റെ ഫലമായി അങ്കണവാടിക്ക് അഞ്ച് സെന്റ് സ്ഥലം വാങ്ങാന്‍ സാധിച്ചു. അങ്കണവാടിയിലേക്ക് കവൈദ്യുതി കണക്ഷനുവേണ്ടി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പോസ്റ്റ് സ്ഥാപിച്ചതോടെ സ്വകാര്യ വ്യക്തി പരാതി നല്‍കിയതിനാലാണ് വൈദ്യുതി കണക്ഷനുള്ള കാത്തിരുപ്പ് നീളാന്‍ കാരണം.
തടസങ്ങള്‍ നീക്കി കാട്ടിക്കരകുന്ന് അങ്കണവാടിയിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."