HOME
DETAILS

മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണം പുരോഗമിക്കുന്നു

  
backup
March 05, 2017 | 7:53 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d




കോഴിക്കോട്: മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിക്ക് സമീപം സംസ്ഥാനത്തെ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആദ്യത്തെ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
നിലവില്‍ മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സയ്ക്കായെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായാണ് കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
എം.കെ രാഘവന്‍  എം.പി  പ്രത്യേകം തയാറാക്കി സമര്‍പ്പിച്ച പദ്ധതിയനുസരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച ഫണ്ട് വകയിരുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്.  ആറു നിലകളുള്ള സെന്ററിന്റെ ആദ്യ ഘട്ടം മെയ് മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ഏകദേശം 44.5 കോടി രൂപയില്‍ 13 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 31.5 കോടി രൂപ ഉപകരണങ്ങള്‍ക്കും സ്‌പെക്ട്ഗാമ ക്യാമറക്കുമാണ് വകയിരുത്തിയിരിക്കുന്നത്. ശസ്ത്രക്രിയാ തിയറ്ററുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, കീമോ തെറാപ്പി, ഡേ കെയര്‍, ഒ.പി, എക്‌സറേ, ലാബ്, ഫാര്‍മസി, ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍, സിടി സിമുലേറ്റര്‍, പരിശോധനാ മുറി എന്നിവ ആറ് നിലകളിലായി സജ്ജീകരിക്കും. ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ നിലവില്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ആറു നിലകളിലായി കൂടുതല്‍ സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കാനായി നിലവില്‍ ഏഴു കോടി രൂപ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും 100 കോടിയോളം രൂപ ഇനിയും ആവശ്യമാണെന്നുമാണ് അധികൃതര്‍ പറയുന്നത്. കോട്ടയം വെള്ളാപ്പള്ളി ബ്രദേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ അറസ്റ്റിൽ

crime
  •  7 minutes ago
No Image

വെള്ളപ്പൊക്കവും വരൾച്ചയും ഇനി മുൻകൂട്ടി അറിയാം: ദുരന്തനിവാരണത്തിന് ജെമിനി എഐയുമായി ഗൂഗിൾ

Tech
  •  36 minutes ago
No Image

ഏകദിന ക്രിക്കറ്റിലെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാൻ; തകർത്തത് ധോണിയുടെ റെക്കോർഡ്

Cricket
  •  43 minutes ago
No Image

മോദി യുദ്ധക്കുറ്റവാളി തന്നെ; നെതന്യാഹുവുമായി താരതമ്യം ചെയ്‌ത പരാമർശത്തെ ന്യായീകരിച്ച് മംദാനി

International
  •  an hour ago
No Image

അപ്പൻഡിസൈറ്റിസ് വേദനയ്ക്കിടയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  2 hours ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  2 hours ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  2 hours ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  3 hours ago