HOME
DETAILS

മതവിദ്യാഭ്യാസത്തിന്റെ 'കേരള മോഡല്‍' വിശദീകരിച്ച് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ്

  
backup
February 28, 2020 | 8:27 AM

%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

കോഴിക്കോട്: മത വിദ്യാഭ്യാസ രംഗത്ത് കേരള മോഡല്‍ പദ്ധതികള്‍ വിശദീകരിച്ച് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ്. അസം എം.എല്‍.എ ശേര്‍മാന്‍ അലി അഹമ്മദ്, മഹാരാഷ്ട്ര ഖാസി മൗലാന മുഹമ്മദ് അലാവുദ്ദീന്‍ ഖാദിരി പൂനെ, അബ്ദുല്‍ മതീന്‍ സാഹെബ് വെസ്റ്റ് ബംഗാള്‍, അമീര്‍ ഹുസൈന്‍ സാഹെബ് ആന്ധ്രാപ്രദേശ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നൂറോളം പ്രതിനിധികളാണ് മീറ്റില്‍ പങ്കെടുക്കാനെത്തിയത്. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനും രാജ്യത്ത് തങ്ങളുടേതായ സ്വത്വം നിലനിര്‍ത്തി അവകാശങ്ങള്‍ നേടിയെടുക്കാനും കേരള മോഡല്‍ വിദ്യാഭ്യാസ രീതികള്‍ രാജ്യത്ത് ആവശ്യമാണ്. ഇത്തരം മുന്നേറ്റങ്ങള്‍ക്കായി മതസാമൂഹ്യ രംഗത്തെ നേതാക്കള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മീറ്റ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ഖാസി മുഹമ്മദ് അലാഉദ്ദീന്‍ ഖാദിരി പൂനെ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. വിവിധ സെഷനുകളില്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മുസ്തഖീം ഫൈസി ഉത്തര്‍പ്രദേശ്, റഫീഖ് കോലാരി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി കുണ്ടൂര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, വി.എം സൈനുദ്ദീന്‍ ഹാജി, അബ്ദുറഹ്മാന്‍ നദ്‌വി മംഗലാപുരം, അഹ്മദ് വാഫി കക്കാട്, ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  3 days ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; ഊർജ്ജ-സാങ്കേതിക മേഖലകളിൽ നിർണ്ണായക ചർച്ചകൾക്ക് തുടക്കം

uae
  •  3 days ago
No Image

നരിക്കുനിയിൽ യുവാവ് തീകൊളുത്തി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

സതീശന്‍ പിണറായി വിജയന്റെ വസതിയില്‍; കൈപിടിച്ച് സ്വീകരിച്ച് പിണറായി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട, പൈലറ്റും എസ്‌കോട്ടും മാത്രം മതി, ജനങ്ങളെ വഴിയില്‍ തടയരുത്; പൊലിസിന് നിര്‍ദ്ദേശം നല്‍കി വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

Kerala
  •  3 days ago
No Image

നീറ്റ് പുനഃപരീക്ഷാ സമ്മർദം: രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി; ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി നേതാവടക്കം ഏഴ് പേർ സിബിഐ വലയിൽ

National
  •  3 days ago
No Image

ഇന്ധനവില വർധന: ആഘാതം കുറയ്ക്കാൻ ഇടപെടും; സെസ് കുറയ്ക്കുന്നത് പരിഗണനയിലെന്ന് വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒറ്റരാത്രിയിൽ കുറഞ്ഞത് ഗ്രാമിന് 7.25 ദിർഹം

uae
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മൾട്ടി ആക്‌സിൽ ലോറികൾക്ക് നിരോധനം

Kerala
  •  3 days ago