HOME
DETAILS
MAL
വിസ ഏജന്റ് ചതിച്ചതിനെ തുടർന്ന് ദുരിതത്തിലായ മലയാളി നാടണഞ്ഞു
backup
February 28 2020 | 15:02 PM
റിയാദ്: വിസ ഏജന്റ് ചതിച്ചതിനെ തുടർന്ന് ദുരിതത്തിലായ മലയാളി നാടണഞ്ഞു. രണ്ടു വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി വരുകയായിരുന്ന തിരുവനന്തപുരം പൂക്കാളി തേക്കിൻകര പുത്തൻ വീട് വിൻസെന്റ് (54) ആണ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) യുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ഇഖാമയോ ലൈസൻസോ ഇല്ലാതെ ഇദ്ദേഹം ജോലി ചെയ്യാൻ നിര്ബന്ധിക്കപ്പെടുകയായിരുന്നു.
പ്ലീസ് ഇന്ത്യ കേസ് ഏറ്റെടുക്കുകയും കേന്ദ്ര ഗവണ്‍മെന്റ് മദാദ് പോർട്ടറിൽ രജിസ്റ്റർ ചെയ്യുകയും ശേഷം ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമ വിഭാഗം മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ കേസിൽ ഇടപെടാനുള്ള അനുമതി പത്രം പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് രണ്ടു മാസത്തേക്ക് വിന്സെന്റിനു ഒരു ഇസ്തിറാഹയിൽ ജോലി ശരിയാക്കി കൊണ്ട് സ്പോൺസറുമായി ബന്ധപ്പെടുന്നതിന് വേണ്ടി നിരന്തരം വിസ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും വിസക്ക് വേണ്ടി എൺപതിനായിരം രൂപ കൈപ്പറ്റിയ ഏജന്റ് സ്‌പോൺസറെ കാണാൻ അനുവദിച്ചില്ല.
മകൾ ഗ്രീഷ്മയുടെ വിവാഹമായതിനാൽ ലേബർ കോടതിയിൽ കേസുമായി മുന്നോട്ടു പോയാൽ കാലതാമസം നേരിടുമെന്നതിനാൽ ഏതെങ്കിലും രീതിയിൽ താനാസിൽ (സ്പോൺസർ ഷിപ്പ്) മാറാൻ ശ്രമം നടത്തിയെങ്കിലും വിഹാഹത്തിനു പോകാനോ താനാസിൽ മാറാനോ സാധിച്ചില്ല. ഒടുവിൽ എംബസിയുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയായിരുന്നു. പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ നാട്ടിലേക് തിരിച്ചു . വിൻസെന്റിനെ സഹായിക്കാൻ വിവിധ ഘട്ടങ്ങളിൽ എൻജിനിയർ ശ്രീകുമാർ, റഹീസ് വാളാഞ്ചേരി, അൻസിൽ ആറ്റിങ്ങൽ, റോയ് വയനാട്, തോമസ് ശുമൈസി, ഇർഷാദ് കണ്ണൂർ, പ്രജിത്ത് കൊല്ലം, റബീഷ് കോക്കല്ലൂർ, ഷറഫു മണ്ണാർക്കാട് എന്നിവരും ലത്തീഫ് തെച്ചിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."