പുനലൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം സജ്ജമാകുന്നു
പുനലൂര്‍: കിഴക്കന്‍ മലയോര നാടിന്റെ കായിക മുന്നേറ്റത്തിന് കരുത്ത് പകരാന്‍ പുനലൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം സജ്ജമാകുന്നു. പുനലൂര്‍ നഗരസഭയാണ് സ്റ്റേഡിയം വികസന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ചെമ്മന്തൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് നഗരസഭ പുതുതായി വാങ്ങിയ 80 സെന്റ് സ്ഥലത്ത് അഞ്ചരകോടി രൂപ ചെലവിട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും.
കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. നഗരസഭ നാല് കോടി 90 ലക്ഷം രൂപയ്ക്ക് സമീപ സ്റ്റേഡിയത്തിന്റെ വികസന പദ്ധതിക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു. 10 കോടി 40 ലക്ഷം രൂപയുടെ മുനിസിപ്പല്‍ സ്റ്റേഡിയം വികസന പദ്ധതികളുടെ ഉദ്ഘാടനം 29 ന് വൈകിട്ട് ആറിന് കായിക മന്ത്രി ഇ.പി ജയരാജന് നിര്‍വഹിക്കുമെന്ന് മുനിസിപ്പല്‍ ചെയര്മാന് എം.എ രാജഗോപാല്‍ അറിയിച്ചു.
കൊല്ലം ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങളില്‍ ഒന്നായി പുനലൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയം മാറും. ക്രിക്കറ്റ്, ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക ഇനങ്ങള്‍ക്ക് വിദഗ്ധ പരിശീലനത്തിന് സ്റ്റേഡിയത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കം. പ്രത്യേക വാക് വേയും സ്റ്റേഡിയത്തില്‍ ക്രമീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."