ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വാട്ടര്‍ടാങ്കുകള്‍ നിറഞ്ഞൊഴുകുന്നത് പതിവാകുന്നു
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വാട്ടര്‍ടാങ്കുകള്‍ നിറഞ്ഞൊഴുകുന്നത് പതിവാകുന്നു. കെട്ടിടത്തിലെ മിക്ക സ്ഥാപനങ്ങള്‍ക്കും വെവ്വേറെ ടാങ്കുകളാണുള്ളത്. അവരവരുടെ ആവശ്യത്തിന് കെട്ടിടത്തില്‍ തന്നെയുള്ള കിണറില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് നിറക്കാറാണ് പതിവ്. മോട്ടോര്‍ ഓണ്‍ ചെയ്ത് ടാങ്ക് നിറയുന്നത് ശ്രദ്ധിക്കാത്തതാണ് വെള്ളം നിറഞ്ഞൊഴുകാന്‍ ഇടയാകുന്നത്.
ബസ് കാത്തുനില്ക്കുന്നവരുടെ ദേഹത്താണ് പലപ്പോഴും വെള്ളം വീഴുന്നത്. രാത്രികാല പട്രോളിങിനിടെ പൊലിസ് തന്നെ വെള്ളം ഒഴുകിപോകുന്നത് ശ്രദ്ധയില്‍പെട്ട് നഗരസഭാ അധികാരികളെ വിവരമറിയിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
മോട്ടോര്‍ പണിമുടക്കുന്നതും കോംപ്ലക്സിലെ പതിവു പരാതിയാണ്. വിഷയം ശ്രദ്ധിയില്പെട്ടിട്ടുണ്ടെന്നും ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്നു നഗരസഭ കോംപ്ലക്സിലെ സ്ഥാപനങ്ങള്‍ക്ക് വെവ്വേറെ കണക്ഷന് നല്കി എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."