കര്‍ണാടകയിലെ ഇല്ലാത്ത മദ്‌റസകളുടെ പേരില്‍ വ്യാജപണംപിരിക്കല്‍ സംഘം കേരളത്തില്‍ സജീവം
മലപ്പുറം: കര്‍ണാടക സംസ്ഥാനത്തെ മദ്‌റസകളുടെ പേരിലുള്ള വ്യാജ രസീതുകളുമായി സംസ്ഥാനത്തു പണം പിരിക്കുന്ന സംഘം സജീവമാകുന്നു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ മുള്‍ബഗല്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഹുഗണി മദ്‌റസ- ഇ റഹ്മാനിയ, അറബി മദ്‌റസ-ഇ ആരിഫുല്‍ ഉലൂം തുടങ്ങിയ സ്ഥാപനങ്ങളുടെ രസീതുമായാണു സംസ്ഥാനത്തു നൂറോളം പേര്‍ വ്യാജ പിരിവു നടത്തുന്നത്.
സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദാലി പടപ്പറമ്പ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ ഈ പേരുകളില്‍ മദ്രസകളോ, സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി. മാത്രമല്ല, വ്യാജ പിരിവു നടത്തുന്ന സംഘത്തിനു പിന്നില്‍ സ്ഥലത്തെ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം കോട്ടക്കല്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നൂറോളം പേരാണു കേരളത്തില്‍ വ്യാജപിരിവു നടത്തുന്നത്. പിരിക്കുന്നവര്‍ക്കു മുഴുവന്‍ തുകയും കൈക്കലാക്കാം. എന്നാല്‍ ഓരോ രസീതു ബുക്കു വാങ്ങുമ്പോള്‍ 200 രൂപ കര്‍ണാടകത്തിലെ സംഘത്തലവനു നല്‍കണം. 100 താളുകള്‍ അടങ്ങിയതാണു ബുക്ക്. ഓരോ മാസവും ഈ സംഘം കേരളത്തില്‍ നിന്നു അരക്കോടിയോളം രൂപയെങ്കിലും പിരിച്ചുകൊണ്ടുപോകുന്നുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തമ്പടിച്ചാണു പിരിവു നടത്തുന്നത്. കല്‍പ്പറ്റ-10, അരിയൂര്‍-10, തൊടുപുഴ-10, ആലുവ-25, മുണ്ടക്കയം-25, മലപ്പുറം പടപ്പറമ്പ്- 20 എന്നിങ്ങനെയാണു പിരിവുകാര്‍ തമ്പടിച്ചിരിക്കുന്നത്. ലോഡ്ജുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമാണു ഇവരുടെ താമസം.
റമദാന്‍ മാസത്തിലാണു വ്യാപകമായ പിരിവ്. രസീതു നല്‍കി പിരിക്കുന്നതിനാല്‍ കുറഞ്ഞത് 50 രൂപയെങ്കിലും ഓരോ വീട്ടില്‍ നിന്നു ലഭിക്കുന്നുണ്ട്. പ്രവാസിമലയാളികളുടെ വീട്ടില്‍ നിന്ന് 1000 രൂപവരെ ലഭിക്കും. മാസം 1000 രസീതു ബുക്കുകള്‍ സംഘം വിതരണം ചെയ്യുന്നതായാണു വിവരം. ഇതുവഴി രണ്ടു ലക്ഷം രൂപ സംഘത്തലവനും ലഭിക്കും. സീല്‍ പതിച്ച രസീതില്‍ സ്ഥാപനത്തിന്റെ ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്. ഈ നമ്പരിലേക്കു ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ക്കു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിക്കും. സ്ത്രീകളെയാണു മറുപടി നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാര്‍ മാത്രമാണു പിരിവുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം