HOME
DETAILS
MAL
പ്രഥമ സഊദി കപ്പ് കുതിര പന്തയം: ഒരു കോടി ഡോളർ സമ്മാനം നേടി അമേരിക്കൻ കുതിര
backup
March 01 2020 | 08:03 AM
റിയാദ്: ലോകത്തിലെ ഏറ്റവുമധികം സമ്മാനത്തുകയുള്ള കുതിരപ്പന്തയ മത്സരത്തിൽ അമേരിക്കൻ കുതിര മാക്സിമം സെക്യൂരിറ്റിക്ക് വിജയിച്ചു. ഒരു കോടി ഡോളറാണ് വിജയിക്ക് സമ്മാനം ലഭിച്ചത്. ലോകത്തിലെ ഏറ്റവും സമ്മാനത്തുകയുള്ള കുതിരപ്പന്തയമാണ് സഊദി കപ്പ്. ഏറെ ആവേശം നിറഞ്ഞ മത്സരത്തിലാണ് അമേരിക്കൻ കുതിര പ്രഥമ സഊദി കപ്പിൽ മുത്തമിട്ടത്.
റിയാദ് കിംഗ് അബ്ദുല്‍അസീസ് റെയ്സ് ട്രാക്കില്‍ 14 ടീമുകളായാണ് പ്രധാന പന്തയത്തില്‍ ഏറ്റുമുട്ടിയത്. റെക്കോര്‍ഡായ രണ്ടു കോടി ഡോളറാണ് സഊദി കപ്പിലെ മൊത്തം സമ്മാനത്തുക. നാലു വയസ്സ് പ്രായമുള്ള മാക്സിമം സെക്യൂരിറ്റി ഒമ്പത് റെയ്സുകളില്‍ ഏഴാം വിജയമാണ് നേടുന്നത്. നേരത്തെ, ഫ്ളോറിഡ ഡാര്‍ബി, ഹസ്കല്‍ ഇന്‍വിറ്റേഷനല്‍, ബോള്‍ഡ് റൂളര്‍ ഹാന്ഡികാപ്, സിഗാര്‍ മൈല്‍ എന്നീ പന്തയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി. കെന്ഡുക്കി ഡാര്‍ബിയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശേഷം അയോഗ്യയാക്കപ്പെട്ടു. ജെയ്സന് സര്‍വീസാണ് ട്രയ്നര്‍.
ഒമ്പത് ഫര്‍ലോംഗ് (1800 മീറ്റർ) നീളമുള്ള ചതുപ്പ് ട്രാക്കിലായിരുന്നു മിന്നും പ്രകടനം. അമേരിക്കയിലെ മാക്സിമം സെക്യൂരിറ്റി എന്ന കുതിര വിജയിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ഒന്നാം സമ്മാനാർഹൻ ഒരു കോടി ഡോളർ (70 കോടിയോളം രൂപ) കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനക്കാരന് 35 ലക്ഷം ഡോളറാണ് സമ്മാനം ലഭിച്ചത്. രണ്ടു മുതല്‍ പത്തു വരെ സ്ഥാനക്കാര്‍ ഒരു കോടി ഡോളര്‍ പങ്കിടും. മറ്റ് ഏഴ് പന്തയങ്ങള്‍ കൂടി ഉണ്ടാവുന്ന സഊദി കപ്പിൽ മൊത്തം 92 ലക്ഷം ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."