HOME
DETAILS

പൊലിസുകാര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ മടി

  
backup
January 27, 2019 | 7:39 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8

 

മുക്കം: സേനയിലെ കാര്യക്ഷമതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കാലയളവുകളില്‍ നല്‍കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ പൊലിസുകാര്‍ക്കു മടി. പരിശീലനങ്ങളില്‍ പങ്കെടുക്കേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ മുങ്ങിനടക്കുന്നതായുള്ള പൊലിസ് ട്രെയിനിങ് സ്ഥാപനങ്ങളുടെ പരാതിയെ തുടര്‍ന്നു നടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ട്രെയിനിങ് എ.ഡി.ജി.പിക്കു നിര്‍ദേശം നല്‍കി.


പൊലിസ് ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ പരിശീലനം ലഭിക്കാത്തതു സേനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. പരിശീലനങ്ങള്‍ അവഗണിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ ഗുരുതരമായ അച്ചടക്കലംഘനമായാണു സംസ്ഥാന പൊലിസ് മേധാവി കാണുന്നത്.
ട്രെയിനിങ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണു പരിശീലനം, വര്‍ക്ക്‌ഷോപ്പ്, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കേണ്ട പൊലിസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കേണ്ടത്. ഇനിമുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ സമ്മതം എഴുതിവാങ്ങണമെന്നും കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ പങ്കെടുക്കാത്തവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗൗരവതരമായ ക്രമസമാധാന പ്രശ്‌നം, രോഗം, സുപ്രിംകോടതി, ഹൈക്കോടതി അല്ലെങ്കില്‍ ജുഡിഷ്യറിയുമായി ബന്ധപ്പെട്ടു ഹാജരാകേണ്ട സന്ദര്‍ഭങ്ങള്‍ എന്നിവയ്ക്കു മാത്രമാണ് ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  3 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  3 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  3 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  3 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  3 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  3 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  3 days ago