HOME
DETAILS
MAL
വാഗാ അതിര്‍ത്തിയില്‍ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക
backup
March 06 2017 | 09:03 AM
അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇനി വാഗാതിര്‍ത്തിയില്‍ പാറിപ്പറക്കും. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അമൃത്സറിന് സമീപം അത്താരിയിലാണ് 360 അടി ഉയരമുള്ള പതാക സ്ഥാപിച്ചത്.
പാകിസ്താനിലെ ലാഹോറില്‍ നിന്ന് വരെ പതാക കാണാന്‍ സാധിക്കുന്ന തരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ ഹുസൈന് സാഗര്‍ തടാകക്കരയില്‍ സ്ഥാപിച്ച 301 അടി ഉയരത്തിലുള്ള ദേശീയ പതാകയായിരുന്നു ഇതുവരെ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ളത്.
അത്തേരിയില് സ്ഥാപിച്ച ദേശീയ പതാകയ്ക്ക് 120 അടി നീളവും 80 അടി വീതിയുമാണുള്ളത്. കൊടിമരത്തിന് 55 ടണ്‍ ഭാരമുണ്ട്.
3.5 കോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചിലവായത്. അമൃത്സര്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് പദ്ധതി പ്രകാരമാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."