HOME
DETAILS
MAL
ശബരിമല വിധി നടപ്പാക്കേണ്ടെന്നാണ് നിലപാടെങ്കില്‍ അക്കാര്യം തുറന്നുപറയണം: മോദിയെ വെല്ലുവിളിച്ച് കോടിയേരി
backup
January 28 2019 | 11:01 AM
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിധി നടപ്പാക്കേണ്ടെന്നാണു പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ അക്കാര്യം തുറന്നുപറയണമെന്ന് കോടിയേരി പറഞ്ഞു.
സ്ത്രീശാക്തീകരണം പറയുന്നവര്‍ ആദ്യം വനിതാ സംവരണം നടപ്പാക്കുകയാണു വേണ്ടത്. കേരളത്തെപ്പറ്റി നരേന്ദ്ര മോദിക്ക് അറിയില്ലെന്നും കോടിയേരി പറഞ്ഞു.
മോദി അടിക്കടി കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. കമ്യൂണിസ്റ്റുകള്‍ സംസ്‌കാരം തകര്‍ക്കുന്നുവെന്ന പ്രസ്താവനയും ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."