HOME
DETAILS

ആസ്‌ത്രേലിയക്കെതിരായി ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരുന്നു

  
backup
March 06 2017 | 19:03 PM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9f

ബംഗളൂരു: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരവിന്റെ പാതയില്‍. ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 276 റണ്‍സില്‍ അവസാനിപ്പിച്ച് 87 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍. ആറു വിക്കറ്റുകള്‍ ബാക്കിയിരിക്കേ ഇന്ത്യക്ക് 126 റണ്‍സ് ലീഡ്. ഇന്ത്യയുടെ വിശ്വസ്തരായ ചേതേശ്വര്‍ പൂജാര 79 റണ്‍സുമായും അജിന്‍ക്യ രഹാനെ 40 റണ്‍സുമായി ക്രീസിലുണ്ട്. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. നേരത്തെ രണ്ടാം ഇന്നിങ്‌സിലും ഓപണര്‍ കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തി. 51 റണ്‍സാണു രാഹുല്‍ നേടിയത്. അഭിനവ് മുകുന്ദ് (16) രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടു. പിന്നാലെയെത്തിയ നായകന്‍ വിരാട് കോഹ്‌ലി (15), സ്ഥാനക്കയറ്റം കിട്ടി ബാറ്റിങിനിറങ്ങിയ രവീന്ദ്ര ജഡേജ (രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് കെ.എല്‍ രാഹുല്‍ മികച്ച തുടക്കമാണു നല്‍കിയത്. രാഹുല്‍- അഭിനവ് മുകുന്ദ് സഖ്യം ഒന്നാം വിക്കറ്റില്‍ 39 റണ്‍സ് ചേര്‍ത്തു. പിന്നാലെ എത്തിയ പൂജാര ശ്രദ്ധയോടെ ബാറ്റു വീശി. കോഹ്‌ലിയും ജഡേജയും പെട്ടെന്നു മടങ്ങിയെങ്കിലും പൂജാരയ്ക്ക് കൂട്ടായി രഹാനെ എത്തിയതോടെ ഇന്ത്യ സുരക്ഷിതമായി മുന്നേറി. ഓസീസിനായി ജോഷ് ഹാസ്‌ലെവുഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് ഒകീഫ് നേടി.

നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിനു 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അവസാന നാലു വിക്കറ്റുകളും നഷ്ടമായി. അശ്വിന്‍ കൊടുങ്കാറ്റാകുമെന്നു കരുതിയ പിച്ചില്‍ രവീന്ദ്ര ജഡേജയാണു മികവു പുലര്‍ത്തിയത്. ആറു വിക്കറ്റുകള്‍ പിഴുത ജഡേജയാണ് കൂറ്റന്‍ ലീഡിലേക്കു മുന്നേറിയ ഓസീസിനെ പിടിച്ചുനിര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് 40 റണ്‍സിനും മിച്ചല്‍ സ്റ്റാര്‍ക്ക് 26 റണ്‍സിനും പുറത്തായി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 49 റണ്‍സ് കൂട്ടിച്ചേര്‍ത്തതു ഓസീസിന്റെ ലീഡ് ഉയര്‍ത്തി. ഇന്ത്യക്കായി അശ്വിന്‍ രണ്ടും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago