മക്കള്‍/മോദി-ഇതിലാരെ തെരഞ്ഞെടുക്കും- ഡല്‍ഹിയിലെ രക്ഷിതാക്കളോട് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: മക്കളെ സ്‌നേഹിക്കുന്ന രക്ഷിതാക്കളാണെങ്കില്‍ മോദിക്ക് വോട്ടു ചെയ്യരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ 250 സ്‌കൂളുകളിലായി 11,000 ക്ലാസ്‌റൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഡല്‍ഹി മുഖ്യമന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാര്യവും എടുത്തിട്ടത്. മോദി ഭക്തി, ദേശ ഭക്തി ഇവയില്‍ ഏത് വേണമെന്ന് തീരുമാനിക്കാന്‍ അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
'ചിലരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു. അവര്‍ മോദിക്കാണ് വോട്ടു ചെയ്യുകയെന്ന്. മോദിയെ സ്‌നേഹിക്കുന്നുവെന്നാണ് അവര്‍ കാരണമായി പറയുന്നത്. നിങ്ങള്‍ മക്കളെയാണോ ആണോ മോദിയെ ആണോ സ്‌നേഹിക്കുന്നത് ഇപ്പോള്‍ തീരുമാനിക്കൂ. നിങ്ങള്‍ മക്കളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യൂ. ഇനി മക്കളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ മോദിക്ക് വോട്ട് ചെയ്യൂ. മോദി ഒരു സ്‌കൂളു പോലും നിര്‍മിച്ചിട്ടില്ല. നിങ്ങള്‍ക്ക് ദേശഭക്തിയോ മോദിഭക്തിയോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. രണ്ടും ഒരുമിച്ച് പോവില്ല'- കെജ്‌രിവാള്‍ പറഞ്ഞു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തന്റെ പ്രസംഗത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ചു. തങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കളോട് ചോദിക്കാന്‍ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
ഡല്‍ഹി സര്‍ക്കാറിന്റെ ഭരണകാര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. 20000 സ്‌കൂളുകള്‍ സര്‍ക്കാറിന്റെ രണ്ടാം വര്‍ഷത്തില്‍ തന്നെ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിന് കേന്ദ്രം അനുമതി നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി. നാലാം വര്‍ഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുമാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."