കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ; തിയതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും; സ്ഥാനാര്‍ഥിത്വം തലവേദന
തിരുവനന്തപുരം : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം അടുത്താഴ്ച ഉണ്ടായേക്കും. വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ കഴിഞ്ഞാലുടന്‍ മാര്‍ച്ച് അവസാനത്തിലോ ഏപ്രില്‍ ആദ്യവാരത്തിലോ കുട്ടനാട് അടക്കമുള്ള ഏതാനും മണ്ഡലങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തയാറെടുക്കുന്നത്.
ഇതിനു മുമ്പായി കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് അടുത്തദിവസം തന്നെ പ്രാഥമിക ചര്‍ച്ച നടത്തും.
ഇതിനിടയില്‍ കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും തര്‍ക്കം രൂക്ഷമാണ്. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുന്നതിനാല്‍ ഇരുവിഭാഗവും സീറ്റിന് അവകാശവാദം ഉന്നയിച്ച് നിലകൊള്ളുകയാണ്.
പ്രശ്‌നം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവിഭാഗവുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തിങ്കളാഴ്ച വൈകിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. കുട്ടനാട് സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചനിലപാടാണ് ജോസഫ് വിഭാഗം സ്വീകരിച്ചത്.
നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും തീരുമാനം കൈകൊള്ളാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തുടര്‍ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജോസഫ് വിഭാഗം മല്‍സരിക്കുന്ന സീറ്റ് മറ്റാര്‍ക്കും വിട്ടുനില്‍കാന്‍ കഴിയില്ലെന്നും ജോസ് കെ.മാണിക്ക് അവകാശം ഉന്നയിക്കാന്‍ പോലും അര്‍ഹതയില്ലെന്നുമായിരുന്നു ജോസഫിന്റെ വാദം. പ്രതിസന്ധി ഘട്ടങ്ങളിലും യു.ഡി.എഫിനൊപ്പംനിന്ന് പി.ജെ ജോസഫിനെ പെട്ടെന്ന് മറികടന്ന് തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യു.ഡി.എഫ് നേതൃത്വം.
ജോസഫിനൊപ്പം മോന്‍സ് ജോസഫും ജോയി എബ്രഹാമും ചര്‍ച്ചയില്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറും ചര്‍ച്ചയില്‍ പങ്കാളിയായി. ജോസ്.കെ മാണിയുമായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി അനുരഞ്ജനത്തിന് ശ്രമിക്കുകയാണ്.
ഇരുവിഭാഗവുമായി തുടര്‍ചര്‍ച്ചകള്‍ ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് യു.ഡി.എഫ് നീക്കം. ഇടതുമുന്നണിയില്‍ കുട്ടനാട് സീറ്റ് എന്‍.സി.പിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടിയിലെ തര്‍ക്കം മൂലം എന്‍.സി.പിക്കും സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച യോഗങ്ങളിലും എന്‍.സി.പിയില്‍ സമവായമായില്ല.
വൈകിട്ട് സംസ്ഥാന നിര്‍വാഹകസമിതിയും തെരഞ്ഞെടുപ്പു കമ്മറ്റിയും ചേര്‍ന്നെങ്കിലും ഒരു പേരിലേക്ക് എത്താന്‍ കഴിഞ്ഞില്ല. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ്, നിര്‍വാഹകസമിതി അംഗം സലീം പി.മാത്യു, ദേശീയ സെക്രട്ടറി കെ.ജെ. ജോസ് മോന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിരിക്കുന്നത്. കുട്ടനാട് സീറ്റ് തിരിച്ചടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് ഏതു സമയവും പ്രഖ്യാപിക്കാനിരിക്കെ ആ സീറ്റ് എന്‍.സി.പിക്കു തന്നെ വിട്ടുനല്‍കാനാണ് ഇടതുമുന്നണി തീരുമാനിച്ചത്.
തോമസ് ചാണ്ടിയുടെ ഭാര്യയോ മക്കളോ മല്‍സരിക്കട്ടെ എന്ന നിര്‍ദേശമാണ് സി.പി.എം മുന്നോട്ടുവച്ചത്. എന്നാല്‍ തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി അഭ്യര്‍ഥന നിരസിക്കുകയും തോമസ് കെ. തോമസിനെ സ്ഥാനാര്‍ഥിയാക്കണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും കത്തു നല്‍കുകയും ചെയ്തിരുന്നു.
തോമസ് കെ. തോമസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എന്‍.സി.പിയില്‍ ഒരു വിഭാഗം രംഗത്തു വന്നതോടെയാണ് ചര്‍ച്ച അനിശ്ചിതത്വത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം