കൊലപാതകകേസിലെ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കൊലപാതകക്കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊയിലാണ്ടി ചെമ്മണഞ്ചേരി സ്വദേശിയായ നാരായണന്‍ നായരെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡോ. രാജനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
ഹരജിക്കാരനു ജീവപര്യന്തം തടവുവിധിച്ച കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ സി.കെ അബ്ദുള്‍ റഹീം, സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പ്രതിയുടെ കുറ്റസമ്മതമൊഴിയും വെടിയുണ്ടയുടെ വിദഗ്ധ പരിശോധനാറിപ്പോര്‍ട്ടും വിശ്വാസയോഗ്യമല്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2009 മാര്‍ച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം.
അയല്‍വാസിയുമായി മുന്‍പുണ്ടായിരുന്ന തര്‍ക്കത്തെ തുടര്‍ന്നു മുന്‍വൈരാഗ്യത്താല്‍ നാരായണന്‍ നായരെ പ്രതി വെടിവച്ച് കൊല്ലുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഹരജിക്കാരനു വേണ്ടി അഡ്വ. ബി.രാമന്‍പിള്ള ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."