കൊളംബിയ- പെറു മത്സരം പ്രവചനാതീതം
കൊളംബിയ പെറു മത്സരത്തില്‍ കൊളംബിയ ജയിക്കുന്നതിനുള്ള സാധ്യതയാണ് കൂടുതലും. എങ്കിലും ഒന്നര മണിക്കൂര്‍ ഫുട്ബോള്‍ മത്സരം പ്രവചിക്കാനാവില്ല എന്നാണ് എന്റെ വിലയിരുത്തല്‍. നിലവില്‍ ശക്തമായ ഫോമിലുള്ളത് കൊളംബിയക്ക് സെമിയിലേക്ക് കൂടുതല്‍ സാധ്യത നല്‍കുന്നുണ്ട്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ അമേരിക്കയെ അവരുടെ നാട്ടില്‍ രണ്ടു ഗോളിന് പരാജയപ്പെടുത്തിയത് കൊളംബിയയുടെ ആത്മവിശ്വാസം വാനോളം വര്‍ധിപ്പിച്ച ഘടകമാണ്. കൊളംബിയന്‍ മുന്നേറ്റ നിരയും പ്രതിരോധ നിരയും മികച്ച ഫോമിലുണ്.
ടൂര്‍ണമെന്റിലെ മൂന്ന് മത്സരത്തില്‍ ഒരു സമനിലയും രണ്ട് വിജയവുമാണ് പെറുവിനുള്ളത്. ബ്രസീലിനെതിരേയുള്ള പെറുവിന്റെ വിജയം അവര്‍ക്ക് പൊരുതാനുള്ള ശക്തി നല്കുന്നു. കഴിഞ്ഞ കോപ്പാ ടൂര്‍ണമെന്റില്‍ ടോപ് സ്കോററായ ഗ്വരേരോ ഇത്തവണയും പെറുവിന്റെ ശക്തിയാണ്.
ചിലിയും മെക്സിക്കോയും പോരാടുന്ന മൂന്നാം ക്വാര്‍ട്ടര്‍ മത്സരവും ഒന്നും പ്രവചിക്കാനാവില്ല. കാരണം പൊരുതിക്കളിക്കുന്ന ടീമുകളാണ് ഇരുവരും. ഇത്തവണ മെക്സിക്കോ ശക്തമായ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. അര്‍ജന്റീന വെനസ്വല മത്സരത്തില്‍ അര്‍ജന്റീനക്ക് നിഷ്പ്രയാസം വിജയിക്കനാകുമെന്നാണ് എനിക്ക് തോന്നുന്നത്. മെക്സിക്കോ ചിലി മത്സരത്തിലെ വിജയികളും അര്ജന്റീനയുമായിരിക്കുംകോപ്പയിലെ ഫൈനലില്‍ ഏറ്റുമുട്ടുകയെന്നാണ് എന്റെ വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."