HOME
DETAILS

ഖത്തറില്‍ തൊഴിലുടമ തൊഴില്‍ നിയമം ലംഘിച്ചാല്‍ പരാതി നല്‍കാന്‍ നൂതന സൗകര്യം

  
backup
March 07 2017 | 17:03 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%9f%e0%b4%ae-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2

ദോഹ: തൊഴില്‍ നിയമ പ്രകാരമുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുകയോ ചൂഷണം നടക്കുകയോ ചെയ്യുകയാണെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രവാസി തൊഴിലാളികളോട് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്‌സ് ആവശ്യപ്പെട്ടു. പുതിയ തൊഴില്‍ നിയമ പ്രകാരം ജീവനക്കാരുടെ കടമകളും അവരുടെ അവകാശങ്ങളേയും കുറിച്ച് അവബോധമുണ്ടാക്കാന്‍ മന്ത്രാലയം ഓണ്‍ലൈന്‍ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.

തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ ഹെഡ് ഓഫിസിലോ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 13ലെ ഓഫിസിലോ നേരിട്ടും ബോധിപ്പിക്കാവുന്നതാണ്. ജോലിക്കാര്‍ക്ക് പരാതി ബോധിപ്പിക്കാന്‍ പ്രത്യേക ഫോറം തയ്യാറാക്കിയിട്ടുണ്ട്. അതില്‍ രേഖപ്പെടുത്തി ഒപ്പുവെച്ച് ഐ.ഡി കോപ്പിയും ചേര്‍ത്താണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണോ പരാതികളെന്ന് തൊഴിലാളികള്‍ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

പരാതി പരിഗണിച്ചു കഴിഞ്ഞാല്‍ എസ്.എം.എസ് വഴി തൊഴിലുടമയുടെ പ്രതിനിധികളോട് മന്ത്രാലയ ഓഫിസില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കും. ജീവനക്കാരന്റേയും തൊഴിലുടമയുടേയും സാന്നിധ്യത്തില്‍ പരാതി ചര്‍ച്ച നടത്തുകയും ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താനും മറ്റുമായി കൈമാറും.

പരാതികള്‍ സമര്‍പ്പിക്കാന്‍ മുഴുവന്‍ സമയവും ഹോട്ട്‌ലൈന്‍ സൗകര്യത്തിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ 11 ഭാഷകളില്‍ 11 സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സെല്‍ഫ് സര്‍വീസ് മെഷീനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. അവ ലേബര്‍ ക്യാംപുകളിലാണ് സ്ഥാപിക്കുക.

അസുഖത്തെ തുടര്‍ന്ന് അവധിയെടുക്കുന്ന അര്‍ഹരായവര്‍ക്ക് വര്‍ഷത്തില്‍ രണ്ടാഴ്ചക്കാലം മുഴുവന്‍ ശമ്പളത്തോടെയും അവധി നല്കാന്‍ തൊഴില്‍ നിയമം അനുശാസിക്കുന്നതായി മന്ത്രാലയം ട്വിറ്ററില്‍ വിവരം നല്‍കി.

പിന്നീടുള്ള നാലാഴ്ചക്കാലം പകുതി ശമ്പളത്തോടെയും അവധി അനുവദിക്കണം. ആറാഴ്ചയില്‍ കൂടുതല്‍ അവധി ആവശ്യമായി വരികയാണെങ്കില്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതു വരെ ശമ്പളമില്ലാതെ അനുവദിക്കുകയും ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവെക്കാനോ തൊഴിലില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. സിക്ക് അവധി ഡോക്ടറും തൊഴിലുടമയും അനുവദിക്കേണ്ടതുണ്ട്.

ജോലി സ്ഥലത്തുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് ജീവനക്കാരന് പരുക്കേല്‍ക്കുകയാണെങ്കില്‍ ചികിത്സാ കാലമോ ആറ് മാസമോ ഏതാണോ കുറവ് ആ കാലത്തേക്ക് മുഴുവന്‍ ശമ്പളവും തൊഴിലുടമ നല്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

തൊഴിലുടമയുടെ ചെലവില്‍ ശരിയായ ചികിത്സ ജീവനക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മന്ത്രാലയത്തില്‍ നിന്നുള്ള അനുയോജ്യമായ വകുപ്പ് സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാറിന്റെ കോപ്പി എല്ലാ ജീവനക്കാര്‍ക്കും നല്കിയെന്ന് അതാത് കമ്പനികള്‍ ഉറപ്പ് വരുത്തണം.

ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആത്മാര്‍ഥതയോടെയും സത്യസന്ധമായും നിര്‍വഹിക്കണമെന്ന് തൊഴിലാളികളോടും മന്ത്രാലയം ആവശ്യപ്പെടുന്നു. കമ്പനിയുടെ തൊഴില്‍ രഹസ്യങ്ങള്‍ പുറത്തുവിടാതിരിക്കാനും രാജ്യത്തെ നിയമങ്ങളും പ്രാദേശിക രീതികളും പാലിക്കാനും ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ശരിയായ തൊഴിലുടമയില്‍ നിന്നും രേഖാമൂലമുള്ള അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ശമ്പളത്തിനോ ശമ്പളമില്ലാതെയോ ജോലി ചെയ്യരുതെന്നും പ്രവാസി ജീവനക്കാരോട് മന്ത്രാലയം ആവശ്യപ്പെടുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago