HOME
DETAILS

തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ സര്‍ക്കാര്‍ കേസില്‍ കുടുക്കുന്നു: ദുഷ്യന്ത് ദവെ

  
backup
March 07 2020 | 04:03 AM

%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%82%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d

 

 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വംശഹത്യയുടെ ഉത്തരവാദികളെ കണ്ടെത്താതെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷന്‍ ദുഷ്യന്ത് ദവെ സുപ്രിംകോടതിയില്‍. ഹര്‍ഷ് മന്ദര്‍ ജുഡിഷ്യറിക്കെതിരേ പ്രസംഗിച്ചുവെന്ന ആരോപണം സുപ്രിംകോടതി പരിഗണിക്കവെയാണ് ദുഷ്യന്ത് ദവെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഡല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് ജാമിഅ സര്‍വകലാശാലയില്‍ നടത്തിയ പഴയ പ്രസംഗത്തിന്റെ വിഡിയോയുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയിലെത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തത്.
മറ്റൊരു വിഡിയോ കൂടി തന്റെ പക്കലുണ്ടെന്ന് ഇന്നലെ കേസ് പരിഗണിക്കവെ തുഷാര്‍ മേത്ത പറഞ്ഞു. എങ്കില്‍ അതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കാനും വിഡിയോയുടെ പകര്‍പ്പ് എതിര്‍കക്ഷിക്ക് നല്‍കാനും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ ഹര്‍ഷ് മന്ദര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് ഏപ്രില്‍ 15ന് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago