HOME
DETAILS

വാറ്റുചാരായം കടത്തുന്നതിനിടെ വനിതാ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

  
backup
January 30 2019 | 05:01 AM

%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%9a%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

ആര്യനാട്: വാറ്റുചാരായം കടത്തുന്നതിനിടെ വനിതാ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ആര്യനാട് എരുമോട് കുന്നുംപുറത്തുവീട്ടില്‍ ദീപ(38)ആണ് അറസ്റ്റിലായത്. സ്ഥിരമായി തലസ്ഥാന നഗരിയില്‍ ഓട്ടോയില്‍ വാറ്റുചാരായം രഹസ്യമായി എത്തിക്കുന്നതായി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തോളംനടത്തിയ രഹസ്യ നീരീക്ഷണത്തിലാണ് ദീപ പിടിയിലാകുന്നത്.
കെ.എല്‍ 21 പി. 8845ാം നമ്പര്‍ ഓട്ടോയുടെ പിന്നിലെ സ്പീക്കര്‍ ബോക്‌സില്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ചാരായം സൂക്ഷിച്ചിരുന്നത്. രണ്ടു ലിറ്റര്‍ ചാരായം എക്‌സൈസ് കണ്ടെടുത്തു. കോട്ടയ്ക്കകത്തുനിന്നും ചരായം കയറ്റി തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ ഉഴമലയ്ക്കല്‍ ചാരുമൂട് ഭാഗത്ത് വച്ച് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ദീപയുടെ കൂട്ടാളികളെപ്പറ്റിയും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ദീപ മുന്‍പും നിരവധി പൊലിസ് എക്‌സൈസ് അബ്കാരി കേസുകളില്‍ പ്രതിയായിട്ടുണ്ട്. ആര്യനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി.ഷാജഹാന്‍,പ്രിവന്റീവ് ഓഫിസര്‍ സതീഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍,രാജേഷ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓട്ടോ പിടികൂടുമ്പോള്‍ മൂന്ന് വനിതകള്‍ യാത്രാക്കാരായി ഉണ്ടായിരുന്നു. ഇവര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago