ഇബ്രാഹിം ഫൈസിക്ക് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരം
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഇബ്രാഹിം ഫൈസി ജെഡിയാറിന് നല്‍കിയ മികച്ച സേവനത്തിനുള്ള ശംസുല്‍ ഉലമ അവാര്‍ഡ് അര്‍ഹതയ്ക്കുള്ള അംഗീകാരം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും നല്‍കിവരുന്ന അവാര്‍ഡിനാണ് ഈ വര്‍ഷം ഇബ്രാഹിം ഫൈസി അര്‍ഹനായത്. 14 മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തനം തുടങ്ങിയ ഇബ്രാഹിം ഫൈസി സമസ്തയുടെ പ്രവര്‍ത്തന വീഥിയില്‍ ഇന്നും കര്‍മനിരതനാണ്.
എസ്.കെ.എസ്.എസ്.എഫ് ബേഡഡുക്ക പഞ്ചായത്ത് ജന. സെക്രട്ടറി, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്, ചെര്‍ക്കള മേഖല ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 14 വര്‍ഷത്തോളം ഉളിയത്തടുക്ക അണങ്കൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു.
2004ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്നു ഫൈസി ബിരുദം നേടിയത്. സമസ്ത പ്രസിഡന്റുമാരായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കുമരം പുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. പി.എ അബ്ദുറഹ്മാന്‍ ബാഖവി ജുനൈദി ഉസ്താദ് തിരുവട്ടൂരും പ്രധാന ഗുരുനാഥരാണ്. പി. സുലൈമാന്‍ ദാരിമി മലപ്പുറം, ജി.എസ് അബ്ദുറഹ്മാന്‍ മദനി, പി.എം അബ്ദുല്‍ ഹമീദ് മദനി എന്നിവരും ഗുരുനാഥന്മാരാണ്. പ്രഥമ ദര്‍സ് പഠനം സ്വദേശമായ ബന്തടുക്ക ഏണിയാടിയിലായിരുന്നു. പീന്നീട് ദീര്‍ഘകാലം നെല്ലിക്കുന്നിലായിരുന്നു ദര്‍സ് പഠനം. എസ്.എസ്.എല്‍.സിയാണ് ഭൗതിക പഠനം. പരേതനായ അബ്ദുല്‍റഹ്മാന്‍-ആമിന ദമ്പതികളുടെ മകനായി 1982ല്‍ ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. ഇപ്പോള്‍ വര്‍ഷങ്ങളമായി ചെങ്കളയിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."