ഷൊര്‍ണൂര്‍-ഒറ്റപ്പാലം റൂട്ടിലെ ബസ് സമരം ഒത്തുതീര്‍ന്നു
ഷൊര്‍ണൂര്‍: ഒറ്റപ്പാലം-ഷൊര്‍ണൂര്‍-തൃശൂര്‍ റൂട്ടിലെ ബസ് തൊഴിലാളികള്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. ഇന്ന് മുതല്‍ ബസ് സര്‍വിസുകള്‍ തുടങ്ങും.
ഒറ്റപ്പാലം സബ്ബ് കലക്ടര്‍ ജെറാമിക് ജോര്‍ജ് വിളിച്ചു ചേര്‍ന്ന തൊഴിലാളി സംഘടന നേതാക്കള്‍ ബസ് ഓണേഴ്സ്സ് പ്രതിനിധികള്‍, ജോയിന്റ് ആര്.ടി.ഒ, ഷൊര്‍ണൂര്‍ എസ്.ഐ സുജിത്ത്, ചെയര്പേഴ്സന് വി.വിമല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇതുപ്രകാരം ലിമിറ്റഡ് ബസുകള്‍ മറ്റുസ്റ്റോപ്പുകളില് നിര്‍ത്തില്ല. ഓര്‍ഡിനറി ബസുകള്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും. എല്ലാ ബസുകളും കുളപ്പുള്ളി സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും ചെയ്യും. പിങ്ക് കളറുള്ള ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ സെവന്‍ത്ത് ഡേ, മനിശ്ശേരി, വാണിയകുളം ആലിന് ചുവട്, കൂനത്തറ ആറാണി, കുളപ്പുള്ളി പൊതുവാള് ജങ്ഷന്, റെയില്‍വേ ഷൊര്‍ണൂര്‍ എന്നിവടങ്ങളിലാണ് നിര്‍ത്തുക. അനന്തന് (സി.ഐ.ടി.യു ) കൃഷ്ണകുമാര്‍ ബ്രി.എം.എസ്), ഡേവിഡ് ചിറയത്ത് ( ഓണഴ്സ് ) സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."