HOME
DETAILS
MAL
ശക്തമായ മഴ: തിരുവമ്പാടി ടൗണ്‍ വെള്ളത്തില്‍
backup
March 07 2017 | 22:03 PM
തിരുവമ്പാടി: ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണ്‍ വെള്ളത്തിലായി. തിരുവമ്പാടി-കൂടരഞ്ഞി റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
കുരിശുപള്ളി കവല, തിരുവമ്പാടി ബസ് സ്റ്റാന്‍ഡ്, തിരുവമ്പാടി -ഓമശ്ശേരി റോഡ് എന്നിവയും ഭാഗികമായി വെള്ളത്തില്‍ മുങ്ങി. അഴുക്ക് ചാലുകള്‍ ലക്ഷങ്ങള്‍ മുടക്കി പുതുക്കി പണിതിട്ടും മഴപെയ്താല്‍ റോഡ് വെള്ളത്തില്‍ മുങ്ങുന്നത് പതിവ് കാഴ്ച്ചയാണ്.
അഴുക്ക് ചാലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് വെള്ളം ഒഴുകുന്നതിനും തടസമാകുന്നു. ഇതാണ് വെള്ളം റോഡില്‍ കെട്ടിനില്ക്കാന് കാരണം. അഴുക്ക് ചാലിലെ തടസങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയെടുത്തില്ലെങ്കില്‍ വരുന്ന കാലവര്‍ഷത്തില്‍ തിരുവമ്പാടി ടൗണിലെ പ്രധാന റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."