വെള്ളച്ചാട്ടത്തില്‍ യുവാവിന്റെ മൃതദേഹം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
കൊച്ചി: വെള്ളച്ചാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കുമളി ഒന്നാം മൈല്‍ മുക്കുങ്കല്‍ ജോസിന്റെ മകന് എബിന് (26) ആണ് പീരുമേട് കരടിക്കുഴി രാജമുടി വെള്ളച്ചാട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് കൂട്ടുകാരനോട് വാങ്ങിയ മൂന്നര ലക്ഷം രൂപ തിരികെ വാങ്ങാന്‍ എഗ്രിമെന്റുമായാണ് എബിന് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹത്തിന്റെ നെറ്റിയില്‍ വൃത്താകൃതിയില്‍ കണ്ട മുറിവും ശരീരത്തിലുള്ള മറ്റു മുറിവുകളും സംശയം ഉയര്‍ത്തുന്നതാണെന്നും സുഹൃത്തിനു നല്കിയ പണമോ മുദ്രപത്രമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച എബിന്റെ സുഹൃത്തിനെ ഉടന്‍തന്നെ സി.പി.എം പ്രാദേശിക നേതാക്കള്‍ ഇടപെട്ട് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജിയില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."