HOME
DETAILS

രണ്ടാംവിള നെല്ല് സംഭരണം 58,488.356 മെട്രിക് ടണ്‍; ഉദ്യോഗസ്ഥര്‍ക്കും മില്ലുകള്‍ക്കും കൊയ്ത്തുകാലം

  
backup
March 10 2020 | 20:03 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%b5%e0%b4%bf%e0%b4%b3-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-58488-3

 

യു.എച്ച് സിദ്ദീഖ്
കോട്ടയം: സംസ്ഥാനത്ത് രണ്ടാംവിള നെല്‍കൃഷിയുടെ വിളവെടുപ്പ് ഊര്‍ജിതമാകുമ്പോഴും വിളവ് മോശമാക്കി പാടി ഓഫിസര്‍മാര്‍ കര്‍ഷകരെ പിഴിയുന്നു. രണ്ടാംവിള നെല്‍കൃഷിയില്‍ ഇതുവരെ സംസ്ഥാനത്ത് സംഭരിച്ചത് 58488.356 മെട്രിക് ടണ്‍ നെല്ല്.
വിളവ് മോശമെന്ന പേരില്‍ ഒരു കിന്റല്‍ നെല്ലിന് 11 കിലോ കിഴിവാണ് എടുക്കുന്നത്. മൂന്ന് കിലോ വരെ കിഴിവ് എടുത്തിരുന്നതാണ് ഇപ്പോള്‍ 11ലേക്ക് ഉയര്‍ത്തിയത്. പാടി ഓഫിസര്‍മാരുടെ പിടിച്ചുപറിക്കലിന് പാടശേഖര സമിതികളും കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വേനല്‍ മഴ ശക്തിപ്രാപിക്കും മുന്‍പായി വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന കര്‍ഷകര്‍ പരാതി നല്‍കാന്‍ തയാറാകാത്തത് ഉദ്യോഗസ്ഥരുടെ കൊയ്ത്തിന് കാരണമായി. കിഴിവായി എടുക്കുന്ന നെല്ലിന്റെ പണം എങ്ങോട്ടു പോകുന്നുവെന്നത് സംബന്ധിച്ചു ആര്‍ക്കും വ്യക്തതയില്ല. ഉദ്യോഗസ്ഥരും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന പരാതി ശക്തമാണ്.
രണ്ടാംവിള കൃഷിയില്‍ തൃശൂര്‍, കോട്ടയം, പാലക്കാട്, വയനാട് മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരണം നടന്നത്.
ഏറ്റവും കുറവ് സംഭരണം പത്തനംതിട്ടയിലും. തൃശൂര്‍ ജില്ലയില്‍ നിന്നും ഇതുവരെ 19086.676 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. വയനാട് -9930.155, കോട്ടയം -9767.058, പാലക്കാട് -9101.542, മലപ്പുറം -6510.945 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. പത്തനംതിട്ടയില്‍ 26.133 മെട്രിക് ടണ്‍ മാത്രമാണ് സംഭരണം. ആലപ്പുഴ -2932.116, തിരുവനന്തപുരം -187.081, കൊല്ലം- 47.049, ഇടുക്കി -27.269, കണ്ണൂര്‍ - 132.291, കാസര്‍കോട് -119.122 മെട്രിക് ടണ്‍ ആണ് മറ്റുജില്ലകളില്‍ നിന്നും ശേഖരിച്ച നെല്ലിന്റെ അളവ്. കോഴിക്കോട് ജില്ലയില്‍ നെല്‍സംഭരണം നടന്നിട്ടില്ല. കൂടുതല്‍ മില്ലുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം വിള നെല്ല് സംഭരണം വേഗത്തിലാക്കിയത്. കഴിഞ്ഞ വര്‍ഷം 611.26 കോടി രൂപയുടെ 6.93 ലക്ഷം മെട്രിക് ടണ്‍ നെല്ലായിരുന്നു സംഭരണം. ഇതില്‍ 376.88 കോടി രൂപ കര്‍ഷകര്‍ക്ക് പി.ആര്‍.എസ് വായ്പയായും 1.37 കോടി രൂപ നേരിട്ടും നല്‍കി. ഇനി നെല്ല് സംഭരിച്ച വകയില്‍ 233 കോടിയാണ് നെല്‍കര്‍ഷകര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago