HOME
DETAILS

രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോ?. വിദേശത്തുള്ള മലയാളികളെ തിരികെയെത്തിക്കാനാവാത്തത് ഗൗരവ പ്രശ്‌നം: നിയമസഭയില്‍ പ്രമേയം പാസാക്കും

  
backup
March 11, 2020 | 7:42 AM

pinarayi-vijayan-statement-against-central-government2020

തിരുവനന്തപുരം: രാജ്യത്ത്‌ കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ആണ് ഇതിന് കാരണം. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉടന്‍ കത്തയക്കും. മലയാളികളെ തിരികെ കൊണ്ടുവരാന്‍ നിയമസഭയില്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ സമീപനത്തോട് യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തെ ഒറ്റക്കെട്ടായി സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു .

ഇറ്റലിയില്‍ നിന്നും വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.ഇറ്റലിയിലെ വിമാനത്താവളത്തില്‍ മലയാളികളുടെ കാത്തിരിപ്പ് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം തിരികെ പോകേണ്ടിയിരുന്നവരുടെ തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കുവൈറ്റ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുകാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ ബാധ സ്ഥിരീകരിച്ച ചൈന, ഇറ്റലി, ഇറാന്‍, ജര്‍മനി ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റ് പൗരന്മാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം രംഗത്തെത്തിയത്. തുടര്‍ച്ചയായി ആളുകള്‍ രാജ്യത്ത് എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിലക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമം; ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിനെതിരെ കേസ്

National
  •  16 days ago
No Image

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് യഥാർത്ഥ വെടിയുണ്ടകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Kerala
  •  16 days ago
No Image

കോഴിക്കോട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Kerala
  •  16 days ago
No Image

ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kerala
  •  16 days ago
No Image

ഇനി ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴും; കുവൈത്തിൽ ബാങ്കിംഗ് കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക വിഭാ​ഗം രൂപീകരിക്കും

Kuwait
  •  16 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കും'; കേസെടുത്തതിൽ പേടിയില്ലെന്ന് ​ഗാനരചയിതാവ്

Kerala
  •  16 days ago
No Image

രാജ്യത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ മുനിസിപ്പാലിറ്റി

uae
  •  16 days ago
No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  16 days ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  16 days ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  16 days ago