ദേശീയപാതാ വികസനം; കേന്ദ്രത്തിന്റെ ഇളവു ലഭിച്ചതായി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി കേന്ദ്രത്തിന്റെ ഇളവു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ചട്ടപ്രകാരം പാതയ്ക്കാവശ്യമായ ഭൂമിയുടെ 80 ശതമാനം ഏറ്റെടുത്താല്‍ മാത്രമേ പണി തുടങ്ങാനാവൂ. എന്നാല്‍ കേരളം 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍ പണി തുടങ്ങാമെന്നു സമ്മതിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വി.എസ് അച്യുതാനന്ദന്റെ കാബിനറ്റ് പദവി കാര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് പിണറായി വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായം തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വന്നിട്ടുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പുറത്തുകൊണ്ടുവരും.
ആള് ഇന്ത്യാ മെഡിക്കല്‍ കോളജ് തുടങ്ങണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കാന്‍ കേന്ദ്രസംഘമെത്തും. മലബാര്‍ കാന്‍സര്‍ സെന്ററിന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് ധനസഹായം തേടിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."