HOME
DETAILS

കൊവിഡ് -19 തകര്‍ത്തത് പത്തനംതിട്ടയുടെ നട്ടെല്ല്, സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തി ജില്ല

  
backup
March 14 2020 | 03:03 AM

covid-issue-pathanamthitta-news-2020

പത്തനംതിട്ട: കൊവിഡ് -19 വ്യാപനത്തെയും ഇത് സംബന്ധിച്ച് ഉണ്ടായ വ്യാജ പ്രചാരണങ്ങളെയും തുടര്‍ന്നുണ്ടായ കനത്ത ആശങ്ക തകര്‍ത്തുകളഞ്ഞത് പത്തനംതിട്ട ജില്ലയുടെ ആകെ സാമ്പത്തിക അടിത്തറ. കഴിഞ്ഞ ഞായറാഴ്ച കൊവിഡ്-19 ബാധ സ്ഥിരീകരിച്ച നിമിഷം മുതല്‍ ആദ്യം റാന്നിയും പിന്നീട് ജില്ലയൊന്നാകയും അക്ഷരാര്‍ഥത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തി. അതേ സമയം ഇത്തവണ കൊവിഡ് വ്യാപനത്തിനുകാരണമായ സംഭവത്തിലെ നിര്‍ണായക ഫലങ്ങള്‍ ഇന്നറിയാം. ഏവരും ആകാംക്ഷയോടെയാണ് വിവരങ്ങളറിയാന്‍ കാത്തിരിക്കുന്നത്.


2018 അഗസ്റ്റ് 14 നുണ്ടായ പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് കൊവിഡ്- 19 ബാധ റാന്നി സ്വദേശികളില്‍ സ്ഥിരീകരിച്ചത്. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഗം സംബന്ധിച്ച് വ്യാജപ്രചാരണങ്ങളും വ്യാപിച്ചു. ഇതോടെ റാന്നി താലൂക്ക് സ്തംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക ജില്ല മുഴുവന്‍ വ്യാപിച്ചു. ഇതോടെ നഗരങ്ങള്‍ വിജനമായി. തുടര്‍ന്ന് വ്യാപാരശാലകള്‍ക്ക് പൂട്ടു വീണു. കാര്‍, ടൂ വീലര്‍ വിപണി നിശ്ചലമായി.
പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നില്ലെന്ന് പത്തനംതിട്ടയിലെ ഒരു കാര്‍ ഡീലര്‍ഷിപ്പ് മാനേജര്‍ അജീഷ് യു.എസ് പറഞ്ഞു. വിവാഹം പൊലെയുള്ള ചടങ്ങുകള്‍ ഇല്ലാത്തത് കേറ്ററിങ്ങ് മേഖലയെയും തകര്‍ത്തു. പന്തല്‍ ,ലൈറ്റ് ,ഡെക്കറേഷന്‍ മേഖലയിലുള്ളവരും പട്ടിണിയിലായെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ല സ്വദേശി അഭിലാഷ് വെട്ടിക്കാട്ടില്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് ദിവസമായി പട്ടിണിക്ക് സമാനമായ അവസ്ഥയാണെന്ന് മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ അത്താണിയായ റാന്നി സ്വദേശി മലയില്‍ പീതാംബരന്‍ പറഞ്ഞു. കൊവിഡ് -19 നെ തുടര്‍ന്ന് ജില്ലയിലെ വിവിധ കലാകാരന്മാരും മുഴുപ്പട്ടിണിയിലായി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്സവങ്ങള്‍ മതാചാര ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അക്ഷരാര്‍ഥത്തില്‍ വെട്ടിലായത് ഇക്കൂട്ടരാണ്.


നിശ്ചലദൃശ്യ കലാകാരന്‍മാര്‍ മുതല്‍ ഗാനമേള ട്രൂപ്പ് വരെയുള്ളവര്‍ മാര്‍ച്ച് മാസത്തിലെ വരുമാനത്തിനായി കാത്തിരുന്നവരാണ്. പട്ടിണിയായെങ്കിലും ജീവന്‍ തിരിച്ചു കിട്ടുമല്ലോ എന്ന സമാധാനത്തിലാണ് തങ്ങള്‍ എന്ന് ഇവര്‍ പറയുന്നു.
29 -ന് തുടങ്ങുന്ന ശബരിമല ഉത്സവം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനവും വിവിധ മേഖലകളില്‍ ലക്ഷങ്ങളുടെ നഷ്ടത്തിനു കാരണമാകും. ഇതിനൊപ്പം ജില്ലയിലെ പ്രവാസികളും പ്രതിസന്ധിയിലാണ്. വിദേശത്ത് ജോലി ചെയ്യുന്നവരും ചൈനയിലടക്കം പഠിക്കുന്ന വിദ്യാര്‍ഥികളും നാട്ടിലുണ്ട്. വായ്പയെടുത്ത് ചൈനയില്‍ പോയി പഠിക്കുന്ന അടൂര്‍ സ്വദേശിനി സോജി മാത്യുവിന് പഠനം മുടങ്ങുമോയെന്ന ഭയമാണ്. ഗതാഗത മേഖലയും സ്തംഭിച്ചിരിക്കുന്നു.
സ്വകാര്യ ബസ് മേഖലയിലെ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. ഓട്ടോറിക്ഷാ തൊഴിലാളികളും പട്ടിണിയിലേക്ക് പോകുകയാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ നേതാവ് വി. വിശ്വംഭരന്‍ ആശങ്കപ്പെടുന്നു. ഇത്തരത്തില്‍ കൊവിഡ്- 19ന്റെ വ്യാപനത്തെ തുടര്‍ന്ന് അടിസ്ഥാന ജീവിതം സ്തംഭിച്ച അവസ്ഥയാണ് പത്തനംതിട്ട ജില്ലയില്‍. ഇത് കടുത്ത സാമ്പത്തിക മരവിപ്പാണ് ജില്ലക്കുണ്ടാക്കിയിരിക്കുന്നത്. എത്രനാള്‍കൊണ്ട് ഈ സ്ഥിതിയില്‍ നിന്നും കരകയറാന്‍ കഴിയുമെന്ന ആശങ്കയിലാണ് ജില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago