ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ ബി സേഫ് ആപ്പുമായി സൈബര്‍ ഡോം
തിരുവനന്തപുരം: വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ബി സേഫ് മൊബൈല്‍ ആപ്പ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി.
ബാങ്കിങ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ആപ്പിലുണ്ട്. ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താവിന് അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യാനാകും.
ഇതിനുപുറമെ നമ്പറുകള്‍ സ്പാം ആണോയെന്നറിയാന്‍ സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിന് പുറമെ യമെളല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയും സ്പാം നമ്പറുകള്‍ സെര്‍ച്ച് ചെയ്യാം. സൈബര്‍ഡോമിന്റെയും റിസര്‍വ് ബാങ്കിന്റെയും സംയുക്ത മേല്‍നോട്ടത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
വിവിധ ബാങ്കുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഇ- കൊമേഴ്‌സ് സൈറ്റുകള്‍, ജില്ലാ സൈബര്‍ സെല്ലുകള്‍, ഹൈടെക് സെല്‍, സൈബര്‍ പി.എസ് എന്നിവ ആപ്പിന്റെ പ്രധാന പങ്കാളികളാണ്. സൈബര്‍ ഡോം നോഡല്‍ ഓഫിസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി. പ്രകാശ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."