HOME
DETAILS

സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കുലര്‍

  
backup
February 02, 2019 | 6:35 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി മദ്യവിരുദ്ധ കമ്മിഷന്‍. മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി ഈ മാസം 10ന് പള്ളികളില്‍ വായിക്കാന്‍ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലറിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മദ്യനിരോധനം നടപ്പാക്കണം. എന്നാല്‍ മദ്യലഭ്യത കുറച്ചുകൊണ്ടുവരാനുള്ള നിലപാടുകളല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു.


മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരാനുള്ള നയത്തിനായിരിക്കും മുന്‍ഗണനയെന്നാണ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇത് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാല തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികക്കുതന്നെ എതിരാണ്. മദ്യത്തിന്റെ വിഷയത്തില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതില്‍ പ്രതിപക്ഷത്തിന്റെ പങ്കും പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം എതിര്‍ത്തത് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണെന്നും സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.


യുവതലമുറ മയക്കുമരുന്നിലേക്ക് നീങ്ങുന്നത് ഗുരുതരമാണ്. ശക്തമായ നിയമസംവിധാനത്തിലൂടെ ഇതിനെതിരേ നടപടി സ്വീകരിക്കണം. അഴിമതി, മാലിന്യ മുക്ത കേരളമെന്ന പോലെ മദ്യവിമുക്ത കേരളവും നവകേരള നിര്‍മാണത്തിന്റെ ഭാഗമാകണമെന്നും ബിഷപ്പുമാരായ മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആര്‍. ക്രിസ്തുദാസ് എന്നിവര്‍ സംയുക്തമായി ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരത് ഉദ്ഘാടന വേളയിലെ ആര്‍.എസ്.എസ് ഗണഗീതം: പിന്‍വലിച്ച വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയില്‍വേ, കൂടെ ഇംഗ്ലീഷ് പരിഭാഷയും 

National
  •  7 days ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  7 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  7 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  7 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  7 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  7 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  7 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  7 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  7 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago