സഊദി അറേബ്യയിൽ പുതുതായി 15 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു
റിയാദ്: സഊദി അറേബ്യയിൽ പുതുതായി 15 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 133 ആയി ഉയർന്നു. എന്നാൽ ഇതിൽ ആറ് പേർ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി രോഗം പിടിപ്പെട്ട 15 പേരിൽ രണ്ട് പേർ വിദേശികളൂം മറ്റുള്ളവർ സ്വദേശികളുമാണ്. ഒരു അഫ്ഗാൻ സ്വദേശിയടക്കം ജിദ്ദയിൽ അഞ്ച് പേർക്കും റിയാദിൽ വിദേശത്ത് നിന്നെത്തിയ നാല് സ്വദേശികൾക്കും മക്കയിൽ തുർക്കിയിൽ നിന്നെത്തിയ സ്വദേശിക്കും ഒരു ഈജിപ്ഷ്യനും കൂടാതെ ഖത്തീഫ്, ദഹ് റാൻ, ജിസാൻ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെയുള്ള 133 കേസുകളിൽ 73 പേർ സ്വദേശികളൂം 60 പേർ വിദേശികളുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. രാജ്യവും രോഗം ബാധിച്ചവരുടെ കണക്കും : സഊദി (73), ഈജിപ്ത് (49), ബഹ് റൈൻ (2), അമേരിക്ക (2), ഫിലിപ്പൈൻസ് (1), ബംഗ്ലാദേശ് (1), ഇന്തോനേഷ്യ (1), അഫ്ഗാൻ (1), ലെബെനോൻ (1), സ്പെയിൻ (1), ഫ്രാൻസ് (1).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."