ഓപറേഷന് സക്സസ്
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള അഞ്ചാം ഏകദിനവും സ്വന്തമാക്കിയ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ നേരത്തെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ ഇന്ത്യയുടെ കനത്ത പരാജയം അഞ്ചാം മത്സരവും വാശിയേറിയതാക്കുകയായിരുന്നു. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, കേദാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികവില്‍ ഇന്ത്യ 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44.1 ഓവറില്‍ 217 ന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തുടക്കം പിഴച്ചു.
നാലാം ഏകദിനത്തിന് സമാനമായി രണ്ടണ്ടക്കം കാണാതെ നാല് മുന്‍നിര ബാറ്റ്സ്മാന്മാര് കൂടാരം കയറി. അമ്പാട്ടി റായുഡുവും വിജയ് ശങ്കറുമാണ് തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത്.
വിജയ് ശങ്കര്‍ 45ഉം റായുഡു 90 റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്തു. നാലാം ഏകദിനത്തില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. ദിനേഷ് കാര്‍ത്തികിനു പകരം ധോണി തിരിച്ചെത്തിയപ്പോള്‍ ഖലീല്‍ അഹമ്മദിനു പകരം മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവിനു പകരം വിജയ് ശങ്കറും ടീമിലെത്തി. മറുഭാഗത്ത് ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ടണ്ടായിരുന്നു. പരുക്കേറ്റ മാര്ട്ടിന് ഗുപ്റ്റിലിനു പകരം കോളിന് മണ്‍റോയാണ് കളിച്ചത്. ഇന്ത്യയുടെ സ്കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യ കൊയ്തുകൊണ്ടിരുന്നു. കോളിന് മണ്‍റോ(24), കെയ്ന്‍ വില്യംസണ്(39), ടോം ലതാം(37), ജെയിംസ് നീഷാം(44), മിച്ചല്‍ സാന്റ്നര്‍(22), മാത്യു ജെയിംസ് ഹെന്റി(17) എന്നിവരാണ് കിവീസ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഉടന്‍ വരുന്ന ടി20യും വരുതിയിലാക്കലാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. ബുധനാഴ്ചയാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടി20. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേണ്ടി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്കുന്ന വിജയങ്ങളായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങളില്‍ നടന്നത്. ആസ്ത്രേലിയയില്‍ നടന്ന ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ സ്വന്തമാക്കിയതിന് പുറമെയാണ് ന്യൂസിലന്‍ഡിലെ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."