HOME
DETAILS

രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ പൊലിസ്; ഇന്റര്‍പോളിന് കത്തയച്ചു

  
backup
February 03 2019 | 19:02 PM

%e0%b4%b0%e0%b4%b5%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%9c%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4

 


കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലിസ് ഇന്റര്‍പോളിന് കത്തയച്ചു. വെടിവയ്പ് കേസില്‍ രവി പൂജാരി പ്രധാന പ്രതിയാണെന്നും തെളിവെടുപ്പിനും മറ്റുമായി വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സിറ്റി പൊലിസ് ഇന്റര്‍പോളിന് കത്തയച്ചിരിക്കുന്നത്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാല്‍ ആദ്യം കേരള പൊലിസിന് കൈമാറേïതിന്റെ ആവശ്യകതയും കത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ രവി പൂജാരി ഉള്‍പ്പെട്ടതിന്റെ വ്യക്തമായ തെളിവുകള്‍ അടക്കം വിശദീകരിക്കുന്ന കത്താണ് കേന്ദ്ര ഏജന്‍സി വഴി ഇന്റര്‍പോളിന് അയച്ചിരിക്കുന്നതെന്ന് പൊലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.


അതേസമയം, ഇയാള്‍ നിരവധി സുപ്രധാന കേസുകളില്‍ പ്രതിയായതിനാല്‍ ഇന്ത്യയിലെത്തിച്ചാല്‍ ഉടനടി തങ്ങള്‍ക്ക് കൈമാറണമെന്ന സംസ്ഥാന പൊലിസിന്റെ ആവശ്യം നടപ്പിലാകാന്‍ നിലവില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉï്. ഇത് മുന്‍കൂട്ടികïാണ് ആദ്യം തന്നെ ഇന്റര്‍പോളിനെ സമീപിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി പനമ്പള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് അജ്ഞാത സംഘം വെടിയുതിര്‍ത്തത്. അക്രമികള്‍ രവി പൂജാരിയെന്ന് ഹിന്ദിയില്‍ എഴുതിയ പേപ്പറും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ കേസ് വഴിത്തിരിച്ചുവിടുന്നതിനുള്ള നീക്കമായാണ് രവി പൂജാരിയുടെ പേര് ഉള്‍ക്കൊള്ളിച്ചതെന്ന് പൊലിസ് കണക്കുകൂട്ടി. എന്നാല്‍ സ്വകാര്യ ചാനലുകളിലേക്ക് രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് വെടിവച്ചത് തന്റെ സംഘമാണെന്ന് പറഞ്ഞതോടെ പൊലിസ് ആശയക്കുഴപ്പത്തിലായി. പിന്നീട് ശബ്ദ സാമ്പിളുകള്‍ പരിശോധിച്ച് വിളിച്ചത് പൂജാരി തന്നെയെന്ന് ഉറപ്പിച്ചു. ഇതിനിടിയില്‍ വെടിയുതിര്‍ത്ത പ്രതികളെ പോലും കïെത്താനാകാതെ അന്വേഷണം വഴി മുട്ടിയ സാഹചര്യവുമുïായി. ലീന മരിയ പോള്‍ ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്ക് കേസ് പോകുമെന്ന ഘട്ടത്തില്‍ ഉന്നതങ്ങളില്‍ നിന്നുïായ ഇടപെടലോടെ അന്വേഷണം എങ്ങുമെത്തിയതുമില്ല. ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി രവി പൂജാരി ഇന്റര്‍പോളിന്റെ വലയിലാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago