HOME
DETAILS

മഹല്ലുകളില്‍ ജാഗ്രത ശക്തമാക്കുക: എസ്.എം.എഫ്

  
backup
March 20 2020 | 18:03 PM

covid-19-be-aware-msf

 

ആഗോള വിപത്തായ കോവിഡ്19 വ്യാപനം തടയുവാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ടങഎ സംസ്ഥാന കമ്മിറ്റിയും മേഖലാ നേതാക്കളും മഹല്ല് ജമാഅത്തുകളും നേതൃത്വം നല്‍കേണ്ടതാണ്.

1. വിദേശത്ത്‌നിന്ന് വരുന്നവര്‍ നിര്‍ദ്ദിഷ്ട ദിവസം ക്വാറന്റീന്‍ (പകര്‍ച്ചവ്യാധിയാലുള്ള രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം) പാലിക്കേണ്ടതാണ്.
2. പ്രാസ്ഥാനിക, സ്ഥാപന, കുടുംബ സംബന്ധമായ സംഗമങ്ങള്‍, ചടങ്ങുകള്‍, യാത്രകള്‍, പ്രാദേശിക ആഘോഷങ്ങള്‍, പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തി വെക്കുക.
3. രോഗികളും നിരീക്ഷണത്തിലുള്ളവരും വീട്ടില്‍ വെച്ച് മാത്രം ആരാധനകള്‍ നിര്‍വ്വഹിക്കുക.
4. രോഗബാധ ഇല്ലെന്ന് ഉറപ്പുള്ളവര്‍ മാത്രം ജുമുഅയില്‍ പങ്കെടുക്കുക.
5. ജുമുഅ സാധ്യമായ വിധം ലഘൂകരിക്കുക.
6. പള്ളികളില്‍ വരുന്നവര്‍ പരിപൂര്‍ണ ശുചിത്വം ഉറപ്പ് വരുത്തുകയും ഇതിനായി പള്ളിയോടനുബന്ധിച്ച് സൗകര്യം ഒരുക്കുകയും ചെയ്യുക.
7. വീടുകളും പരിസരങ്ങളും അണുവിമുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
8. ശുചിത്വത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും നടപടികളെക്കുറിച്ചും, ഇത്തരം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന ആത്മീയ മാര്‍ഗങ്ങളെക്കുറിച്ചും, അവ വീടുകളില്‍ നിര്‍വഹിക്കേണ്ടതിനെക്കുറിച്ചും ഖത്തീബുമാരും ഇമാമുമാരും ബോധവല്‍ക്കരണം നടത്തുക.
9. പാഠശാലകള്‍ അവധിയായതിനാല്‍ കുട്ടികളില്‍ അലസത വരുന്നത് തടയാന്‍ വീട്ടില്‍ വെച്ച് വായന പഠനം എന്നിവയ്ക്ക് സംവിധാനമൊരുക്കുക.
10. അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ, ടി.വി എന്നിവയുടെ അടിമകളാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക.
11. ഭീതി അകറ്റുന്നതോടൊപ്പം വിഷയഗൗരവം ഉള്‍ക്കൊണ്ട് കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക.
12. ഓരോരുത്തരും പശ്ചാതാപ മനസ്സോടെ സ്വയം അല്ലാഹുവിലേക്ക് അടുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുക.
SMF സംസ്ഥാന കമ്മിറ്റിയുടെ 22ാം തിയ്യതി ഞായറാഴ്ച ചെമ്മാട് ദാറുല്‍ഹുദായില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാനപ്രവര്‍ത്തക സമിതിയും മറ്റു ഉപസമിതി യോഗങ്ങളും മാറ്റി വെച്ചതായും നേതാക്കള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago