HOME
DETAILS
MAL
സഊദിയിൽ അഞ്ഞൂറ് കോടി റിയാലിന്റെ ഗതാഗത പദ്ധതികൾ വരുന്നു; നിർമ്മാണ മേഖലയിൽ ഉണർവ്വുണ്ടാകും
backup
February 05 2019 | 11:02 AM
റിയാദ്: സഊദിയിൽ അഞ്ഞൂറ് കോടി റിയാലിന്റെ ഭീമൻ ഗതാഗത പദ്ധതികൾ വരുന്നു. പുതുതായി വരുന്ന പദ്ധതികൾ നിർമ്മാണ മേഖലയിൽ ഉണർവ്വുണ്ടാക്കുമെന്നാണ് കരുതുന്നത്. സഊദി ഗതാഗത മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. "പങ്കാളിത്തവും പ്രതിബദ്ധതയും" എന്ന തലക്കെട്ടിൽ റിയാദി നടത്തിയ പരിപാടിയിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍അമൂദി, സഹമന്ത്രി എൻജിനീയര്‍ ബദര്‍ അദ്ദലാമി തുടങ്ങി മന്ത്രാലയത്തിലെ ഉന്നതര്‍ സംബന്ധിച്ച പരിപാടിയിൽ കോണ്‍ട്രാക്ടിങ് കമ്പനികളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമുള്ള 130 ലധികം പ്രതിനിധികളും സന്നിഹിതരായിരുന്നു.
വിവിധ മേഖലകളിലായി എൺപത്തെട്ട്‍ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി അഞ്ഞൂറ് കോടി റിയാലാണ് ചിലവഴിക്കുക. ഇത്രയും ഭീമമായ തുകയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചാൽ രാജ്യത്തെ കോൺട്രാക്റ്റിങ് മേഖലയിൽ വൻതോതിൽ തൊഴിലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത് ഇത് നിർമ്മാണം മേഖലക്ക് പുതിയ ഉണർവേകും.
റിയാദ് പ്രവിശ്യയില്‍ മാത്രം 604 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അല്‍ഖര്‍ജ്- ഖുവൈഇയ്യ ഇരട്ടപ്പാത, റിയാദ്- ബീഷ റോഡ്, ഖുറൈസ് റോഡ് എന്നിവ പദ്ധതി കാലത്ത് പൂര്‍ത്തിയാക്കും.സഊദി വിഷൻ 2030 യുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന റോഡുകളുടെ പരിഷ്കരണം മൂലം കഴിഞ്ഞ വര്ഷം അപകടം കുറയാൻ കാരണമായെന്നും അപകട മരണങ്ങൾ 33 ശതമാനവും പരിക്കുകൾ 25 ശതമാനവും കുറഞ്ഞതായാണ് കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."