ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം, ഒ.എം ജോര്‍ജ് കീഴടങ്ങി
മാനന്തവാടി: ഗോത്രവര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒ.എം ജോര്‍ജ് പൊലിസില്‍ കീഴടങ്ങി. ഇന്നലെ രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന് നമ്പൂതിരി മുന്‍പാകെ കീഴടങ്ങിയത്. കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി പൊലിസ് ഇന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കീഴടങ്ങിയതിന് ശേഷം തെളിവെടുപ്പ് നടത്തി പ്രതിയെന്ന് ഉറപ്പ് വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജോര്‍ജിനെതിരേ കഴിഞ്ഞ ആഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത ഗോത്രവര്‍ഗ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി. ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള 'തണല്‍' ടോള്‍ ഫ്രീ നമ്പറിലേക്ക് വന്ന കോളിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഒ.എം ജോര്‍ജ് ഒന്നര വര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പൊലിസിനെ അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ബലാത്സംഗം, പട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള പീഡനം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."