HOME
DETAILS

വനിതാ രത്‌നം പരുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

  
backup
February 06, 2019 | 7:25 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b0%e0%b4%a4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
14 മേഖലകളിലെ സേവനങ്ങള്‍ക്ക് വനിതാശിശുവികസന വകുപ്പാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണം, നിയമം, കല, ആരോഗ്യം, മാധ്യമം, കായികം, അഭിനയം, വനിതാശാക്തീകരണം, ലളിതകലകള്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ചെയ്തിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹൃസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ വനിതശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അവാര്‍ഡ് തുകയായി ഓരോ മേഖലയിലും മൂന്ന് ലക്ഷം രൂപ വീതവും ട്രോഫിയും പ്രശസ്തിപത്രവും നല്‍കും. മുന്‍പ് ഒരുമേഖലയില്‍ പരുസ്‌കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്തുതന്നെ പുരസ്‌കാരം വീണ്ടും നല്‍കുന്നതല്ല. അവാര്‍ഡിനുള്ള വിശദവിവരങ്ങള്‍ വനിതശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റിലും എല്ലാ ജില്ലാ വനിതശിശുവികസന ഓഫീസിലും പ്രോഗ്രാം ഓഫിസിലും ശിശുവികസന പദ്ധതി ഓഫിസിലും ലഭിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയരക്ടര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  2 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  2 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  2 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  2 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  2 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  2 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  2 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  2 days ago