HOME
DETAILS

നിയമങ്ങള്‍ കാറ്റില്‍ പറത്തി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം; നടപടിയെടുക്കാതെ നഗരസഭ

  
backup
March 08 2017 | 22:03 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%a4

മാനന്തവാടി: നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം ആരംഭിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മാനന്തവാടി നഗരമധ്യത്തില്‍ ഗാന്ധി പാര്‍ക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മുനിസിപ്പാലിറ്റി നിയമങ്ങളും ഭക്ഷ്യ സുരക്ഷ നിയമങ്ങളും ലംഘിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
നഗരസഭക്ക് കെട്ടിട നിര്‍മാണം നടത്തുന്നതിനായി പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിക്കുകയും അനുമതിക്ക് ശേഷം നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിനായി നഗരസഭയെ സമീപിക്കുകയും ലൈസന്‍സ് സമ്പാദിച്ചതോടെ പാര്‍ക്കിങിനായി നീക്കിവച്ച സ്ഥലങ്ങള്‍ പീടിക മുറികളാക്കി തിരിക്കുകയും വ്യപാര സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.
ഇതിനെതിരെ നഗരസഭ കഴിഞ്ഞ ഫെബ്രുവരി പത്തിന് നല്‍കിയ നോട്ടീസ് പ്രകാരം 24 മണിക്കൂറിനകം അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും പാര്‍ക്കിങ് സ്ഥലത്ത് സൈന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കെട്ടിട ഉടമ ട്രൈബ്യൂണിലിനെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും മാര്‍ച്ച് ആറിന് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെ നഗരസഭ വീണ്ടും നോട്ടീസ് നല്‍കി. ഈ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞിട്ടും നടപടി എടുക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ല.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും കൈയേറ്റങ്ങള്‍ക്കെതിരെയും റവന്യൂ നഗരസഭ അധികൃതര്‍ ഒരു ഭാഗത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴാണ് നിയമ ലംഘനം ഇവര്‍ തന്നെ കണ്ടില്ലെന്ന് നടിക്കുന്നത്. വിവാദ സ്ഥാപനം തുടങ്ങിയത് ഭരണ പ്രതിപക്ഷ നേതൃത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഈ അമര്‍ഷം വരും ദിവസങ്ങളില്‍ പരസ്യമായി പ്രകടിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ തിരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago