ഓര്‍ക്കുളം -തൈക്കടപ്പുറം പാലം യാഥാര്‍ഥ്യമാകുന്നു പാലം നിര്‍മാണത്തിന് 20 കോടി വകയിരുത്തി
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെയും നീലേശ്വരം മുനിസിപ്പാലിറ്റിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഓര്‍ക്കുളം-തൈക്കടപ്പുറം പാലം നിര്‍മാണത്തിന് 20 കോടി രൂപ വകയിരുത്തി. ജനങ്ങളുടെ ചിരകാല സ്വപ്‌നമാണു ഇതോടെ സഫലമാകുക. നിലവില്‍ നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഓര്‍ക്കുളം വഴി കടത്തിനെ ആശ്രയിച്ചാണു മടക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ എത്തുന്നത്.
പാലത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിലായിരുന്നു നാട്ടുകാര്‍. ഓര്‍ക്കുളം പാലം യാഥാര്‍ഥ്യമാകുന്നതോടെ തീരേദേശ ഹൈവേക്ക് ഏറെ ഗുണകരമായി ത്തീരുകയും ചെയ്യും. മഴക്കാലത്ത് ഇരുകരകളിലുമെത്താന്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഇതിനു പുറമേ വരക്കാട്-പറമ്പ വികസനത്തിനു 15 കോടിരൂപയും കമ്പല്ലൂര്‍-കടുമേനി-പാവല്‍-ചിറ്റാരിക്കാല്‍ റോഡ് വികസനത്തിന് 20 കോടിരൂപയും കാഞ്ഞങ്ങാട്-തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒടയംചാല്‍-ഭീമനടി-ചിറ്റാരിക്കാല്‍ റോഡ് വികസനത്തിന് 30 കോടിരൂപയും വക കൊള്ളിച്ചതായി ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു. മലയോര മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെട്ട പ്രധാന വികസനമാണ് വരക്കാട്-പറമ്പ റോഡ് വികസനം. എളേരിത്തട്ട് ഗവ.കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."