HOME
DETAILS

ശിശുമരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു: മന്ത്രി കെ.കെ ശൈലജമ

  
backup
February 06 2019 | 18:02 PM

%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: കൃത്യമായ ഇടപെടലുകളിലൂടെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ.
2016 ല്‍ 1000 ജനനങ്ങള്‍ നടക്കുമ്പോള്‍ 12 ശിശുക്കള്‍ മരിച്ചിരുന്നു. 2018ല്‍ ഇത് 10 ആയി കുറഞ്ഞു. 2020 ഓടെ ശിശുമരണ നിരക്ക് എട്ടായി ചുരുക്കലാണ് ലക്ഷ്യമിടുന്നത്. ദേശീയ ശരാശരി 42 ആണെന്ന ഘട്ടത്തിലാണിത്. മാതൃ മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. 2016ല്‍ ഒരു ലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ 67 അമ്മമാരാണ് മരിച്ചിരുന്നത്. 2018ല്‍ ഇത് 46 ആയി ചുരുക്കാന്‍ കഴിഞ്ഞു. ദേശീയ ശരാശരി 1,37,147 എണ്ണമായിരുന്ന ഘട്ടത്തിലാണിത്. മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവങ്ങളില്‍ 70 ആയി ചുരുക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം കേന്ദ്ര ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയതിനൊപ്പം മാതൃമരണനിരക്ക് 46 ലേക്ക് താഴ്ത്തിയതിനും രണ്ട് കേന്ദ്ര അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു.
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. 13 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ നിന്ന് വീടുകളിലെത്തിയ ശേഷമാണ് മരണങ്ങള്‍ നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 months ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 months ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 months ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 months ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 months ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 months ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 months ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 months ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 months ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 months ago