HOME
DETAILS

കൊച്ചിയില്‍ നിന്ന് പോയ 10 മീന്‍പിടിത്തക്കാര്‍ ഒമാനില്‍ പിടിയില്‍

  
backup
April 29, 2018 | 7:32 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%af-10-%e0%b4%ae


കൊച്ചി: കൊച്ചിയില്‍നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോയ പത്തംഗസംഘം ഒമാനില്‍ പിടിയിലായി. കന്യാകുമാരി സ്വദേശികളായ 10 പേരെയും ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടുമാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഒമാന്‍ അധികൃതര്‍ പിടികൂടിയത്.
ഇവരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ഫിഷര്‍മെന്‍ ഡെവലപ്പ്‌മെന്റ് ട്രസ്റ്റ് (ഇന്‍ഫിഡെറ്റ് ) വിദേശകാര്യ മന്ത്രാലയത്തിനും തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഒമാനിലെ ഇന്ത്യന്‍ എംബസിക്കും നിവേദനം നല്‍കി.
കന്യാകുമാരി സ്വദേശിയായ ആന്റണി സേവ്യറിന്റെ ഉടമസ്ഥതയിലുള്ള കെവിന്‍ ബ്രൈറ്റ് എന്ന ബോട്ടില്‍ ഏപ്രില്‍ നാലിനാണ് പത്തംഗസംഘം കൊച്ചിയില്‍നിന്ന് പുറപ്പെട്ടത്.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തവെയാണ് ഇവരുടെ ബോട്ട് അതിര്‍ത്തി ലംഘിക്കാന്‍ ഇടയായത്. ശക്തമായ കാറ്റില്‍ വഴിതെറ്റിയാണ് ഒമാന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്ന് വിശദീകരിച്ചെങ്കിലും കഴിഞ്ഞ 26ന് ഒമാന്‍ അധികൃതര്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബോട്ടുടമ ആന്റണി സേവ്യറിനെ കൂടാതെ അമല്‍രാജ്, ആന്റോ തദേവൂസ്, ആന്റണി രാജ്, ആരോക്കിയം, ബെന്‍സിഗര്‍, ജോണ്‍ ക്ലീറ്റസ്, ജോസഫ് ബസ്‌കി, സില്‍വസ്റ്റര്‍, സുനില്‍ എന്നിവരാണ് ബോട്ടിലുള്ളത്. എല്ലാവരും കന്യാകുമാരി സ്വദേശികളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  a month ago
No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  a month ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago