HOME
DETAILS

തദ്ദേശ വോട്ടര്‍പട്ടിക 31നു ശേഷം; തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു

  
backup
March 25, 2020 | 4:10 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-31%e0%b4%a8

 


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
കോവിഡ് 19 വ്യാപനം തടയുന്നതിന് മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം മാര്‍ച്ച് 31ന് ശേഷം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത് .കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളില്‍ അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 27 നും കാസര്‍കോഡ് ഏപ്രില്‍ ആറിനും പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് കൊവിഡ് വ്യാപനം തടസമായതിനെ തുടര്‍ന്ന് വോട്ടര്‍പട്ടിക സംബന്ധിച്ച നടപടികള്‍ നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് 31ന് ശേഷം സ്ഥിതി വിലയിരുത്തി അറിയിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം? സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  6 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  6 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  6 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  6 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  6 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  6 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  6 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  6 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  6 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  6 days ago