ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതരുടെ മുന്നില്‍ വീട്ടമ്മ കുഴഞ്ഞുവീണു
നെടുങ്കണ്ടം: വായ്പാ കുടിശ്ശിക അടച്ചില്ലെന്നു കാട്ടി ജപ്തി നടപടികളുമായി വീട്ടിലെത്തി ബാങ്ക് അധികൃതര്‍ക്കു മുന്നില്‍ വീട്ടമ്മ കുഴഞ്ഞുവീണു. പച്ചടി ചെമ്പകശ്ശേരില്‍ വിജയമ്മ(57)യെയാണ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2010-ല്‍ ജില്ലാ സഹകരണ ബാങ്ക് നെടുങ്കണ്ടം ശാഖയില്‍ നിന്നും 10 ലക്ഷം രൂപ വിജയമ്മയുടെ ഭര്‍ത്താവ് ശശിധരന്‍ വായ്പ എടുത്തിരുന്നു.
എല്ലാവര്‍ഷവും കൃത്യമായി തിരിച്ചടവ് നടത്തിയതായി ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം 25,000 രൂപ അടച്ചു.
ബാങ്കില്‍ മൊത്തം രണ്ടര ലക്ഷത്തോളം രൂപ അടച്ചുവെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ട് എന്നകാര്യം വീട്ടിലെത്തിയ ബാങ്ക് അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാങ്കില്‍ 40,000 രൂപ മാത്രമാണ് അടച്ചിട്ടുള്ളതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ഇതിന് തെളിവായ രസീതുകള്‍ കാണിക്കാമെന്ന് ബാങ്ക് അധികൃതരോട് വീട്ടമ്മ പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ജപ്്തി നടപടികളുമായി മുന്നോട്ട് പോയപ്പോഴാണ് വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
വീട്ടില്‍ ഗൃഹനാഥനടക്കമുള്ളവര്‍ ഇല്ലാത്ത സമയത്താണ് ജപ്തി നടപടികളുമായി ബാങ്ക് അധികൃതരും പൊലിസും എത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."