റോബര്‍ട്ട് വദ്രയെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെയും റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു. ലണ്ടനില്‍ ഒട്ടേറെ സ്വത്ത് വകകള്‍ അദ്ദേഹം അനധികൃതമായി നേടിയുണ്ടെന്ന് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വലിയതോതിലുള്ള സ്വാധീനതയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നേടിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ആരോപിക്കുന്നത്.
തന്നെ നിരന്തരമായി ചോദ്യം ചെയ്യലിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് വദ്ര പ്രതികരിച്ചു. ബുധനാഴ്ച അഞ്ച് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നത്. താന്‍ അനധികൃതമായി ലണ്ടനില്‍ സ്വത്ത് വകകള്‍ കരസ്ഥമാക്കിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പറയുന്നത് വദ്ര നേരിട്ടോ അല്ലെങ്കില്‍ പരോക്ഷമായോ ഒന്‍പത് സ്വത്ത് വകകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."