ഹൈ ലൈഫിന്റെ കെട്ടിടങ്ങള്‍ വനം വകുപ്പ് സീല്‍ ചെയ്തു
തിരുവമ്പാടി: അനധികൃത ഭൂമിയിലെന്നാരോപിച്ച് ആനക്കാംപൊയില്‍ മറിപ്പുഴയിലെ ഹൈലൈഫിന്റെ രണ്ടു കെട്ടിടങ്ങള്‍ വനം വകുപ്പ് സീല്‍ ചെയ്ത് മുദ്രവച്ചു. കോഴിക്കോട് വനം ഡിവിഷന് താമരശേരി റെയ്ഞ്ച് താമരശേരി താലൂക്ക് തിരുവമ്പാടി വില്ലേജിലെ വി.എഫ്.സി.ഐറ്റം നമ്പര്‍ 133ല്‍ സര്‍വേ നമ്പര്‍ 16311-2ല്‍ പെട്ടതും എടത്തറ സെക്ഷനില്‍ മുത്തപ്പന്‍പുഴ ബീറ്റില്പെട്ടതുമായ ഹൈലൈഫ് എന്ന കെട്ടിടവും തൊട്ടുതാഴെയുള്ള ജോലിക്കാര്‍ക്ക് താമസിക്കാനുള്ള മറ്റൊരു കെട്ടിടവുമാണ് ഇന്നലെ രാവിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം താമരശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറും റെയ്ഞ്ച് സ്റ്റാഫും ചേര്‍ന്ന് സീല്‍ ചെയ്തത്.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസ്, ഡി.ആര്.എഫ്.ഒ എം.കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി അബ്ദുല്‍ ഗഫൂര്‍, കെ.പി അഭിലാഷ്, കെ. അബ്ദുല്‍ ഗഫൂര്‍, കെ.കെ.സജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി. ആനന്ദരാജ്, കെ. ശിവകുമാര്‍, ബി.കെ പ്രവീണ്‍ കുമാര്‍, പി. വിജയന്, പ്രജീഷ്, ലുബൈബ, ദീപിക, ജിതേഷ് എന്നിവര്‍ ദൗത്യസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."