HOME
DETAILS

മുസഫര്‍നഗര്‍ കലാപം: ഇരട്ടക്കൊലയില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം

  
backup
February 08, 2019 | 6:41 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d

 

ലഖ്‌നൗ: 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടു നടന്ന ഇരട്ട കൊലപാതകത്തില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുസഫര്‍നഗര്‍ ജില്ലാ അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്.


മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇക്ബാല്‍ എന്നിവര്‍ക്കാണു തടവുശിക്ഷ. കേസില്‍ ഏഴുപേരും കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.


2013 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസഫര്‍നഗറിലെ കവാല്‍ എന്ന ഗ്രാമത്തില്‍ സച്ചിന്‍, ഗൗരവ് എന്നീ യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കൊലപാതകം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏഴുപേര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 147, 148, 506, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ടു ലക്ഷത്തിലേറെ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയുടെ 80 ശതമാനവും ഇരകളുടെ കുടുംബത്തിനു നല്‍കും.


പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇരട്ടക്കൊലപാതകം അന്വേഷിച്ചിരുന്നത്. കലാപവുമായി ബന്ധപ്പെട്ട് 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യുവാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഷാഹ്‌നവാസ് ഖുറേഷി എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. ജാട്ട് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.


ഈ സംഭവത്തിനു പ്രതികാരമായാണ് സച്ചിന്റെയും ഗൗരവിന്റെയും കൊല നടന്നതെന്നാണു കരുതപ്പെടുന്നത്. മൂന്നു സംഭവങ്ങളുടെയും പിറകെ സെപ്റ്റംബര്‍ ഏഴിനാണ് മുസഫര്‍നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

International
  •  a month ago
No Image

വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ

Kerala
  •  a month ago
No Image

അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

Kerala
  •  a month ago
No Image

പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളവും: ചർച്ചയില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുത്ത് സർക്കാർ; സിപിഐക്ക് കനത്ത തിരിച്ചടി

Kerala
  •  a month ago
No Image

എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം 

Kerala
  •  a month ago
No Image

നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്

National
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

Kerala
  •  a month ago
No Image

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

crime
  •  a month ago
No Image

'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി

uae
  •  a month ago
No Image

എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

National
  •  a month ago