മൂന്നു മാസത്തിനിടെ സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് നാലര ലക്ഷത്തിലധികം വിദേശികള്‍ക്ക്
റിയാദ്: മൂന്നു മാസത്തിനിടെ സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് നാലര ലക്ഷത്തിലധികം വിദേശി കള്ക്കെന്ന് കണക്കുകള്‍.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസറ്റിക്സ്ന്റ്നെ കഴിഞ്ഞ വര്ഷതെ കണക്കുകളാണ് പുറത്ത് വന്നത്. ഇത് പ്രകാരം 2017 അവസാന മൂന്നു മാസത്തില്‍ സഊദി അറേബ്യയില്‍ നിന്നും ജോലി ഉപേക്ഷിച്ച് ഫൈനല്‍ എക്സിറ്റ് നേടി സഊദി അറേബ്യ വിട്ടവരുടെ എണ്ണം 466000 ആണ്.
അതേ സമയം, സഊദി യുവതി യുവാക്കളായ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പുതുതായി ജോലി ലഭിക്കുകയും ചെയ്തു. 2016 ല്‍ സഊദിയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളുടെ എണ്ണം 1.88 കോടി ആയിരുന്നെങ്കില്‍ 2017 അവസാന പാദത്തോടെ 1.42 ആയി കുറഞ്ഞിട്ടുണ്ട്.
നിലവില്‍ സഊദി അറേബ്യയില്‍ തൊഴിലെടുക്കുന്ന 76.7 ശതമാനവും പ്രവാസികളാണ്. 23.3 ശതമാനം മാത്രമേ സ്വദേശികളുള്ളൂ വെന്നാണ് കണക്കുകള്‍. ഇതേസമയം 10.9 ലക്ഷം സഊദി യുവതി യുവാക്കളാണ് തൊഴില്‍ രഹിതരായി കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."